ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ശേഷം ജനിച്ച മകനെ കണ്ട് അമ്മയും നാട്ടുകാരും ഞെട്ടി… നാട്ടുകാർ അവനെ കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കി ഉപദ്രവിച്ചു. ഒടുവിൽ അവൻ ചെയ്തത് കണ്ടോ….

ഒരുപാട് പ്രാർത്ഥനകളും വഴിപാടുകളും ശേഷം ആ അമ്മയ്ക്ക് ലഭിച്ച മകനാണ് എലി. എന്നാൽ ജനിക്കുമ്പോഴേ ബുദ്ധി വൈകല്യമുള്ള അവൻറെ പെരുമാറ്റം വ്യത്യസ്തമായിരുന്നു. അവൻറെ രൂപവും പെരുമാറ്റവും ഒക്കെ കണ്ട് എല്ലാവരും അവനെ കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കി. തക്കം കിട്ടുമ്പോഴൊക്കെ അവനെ ഉപദ്രവിച്ചു. ഒടുവിൽ അവൻ ആ നാടുവിട്ട കാട്ടിലേക്ക് പോയി. ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന സാൻ സിമൺ എലിയുടെ കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. കാട്ടിൽ മൃഗങ്ങൾക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മളെല്ലാവരും വായിച്ചിട്ടുണ്ടാവും.

യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരാൾ ഉണ്ടാകാൻ വഴിയില്ല എന്നാകും നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന 21കാരനായ സാൻസി മൺ എലി അത്തരത്തിൽ ഒരാളാണ്. എലിയുടെ അമ്മയ്ക്ക് അഞ്ചു മക്കളെ നഷ്ടപ്പെട്ടതിനു ശേഷം ഉണ്ടായ കുട്ടിയാണ് അവൻ. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഒടുവിലുണ്ടായ അവനെ ആ അമ്മ ദൈവത്തിൻറെ അനുഗ്രഹം ആയി ആണ് വിശ്വസിക്കുന്നത്. അതേ സമയം ഒരു സാധാരണ മനുഷ്യനെ പോലെയല്ല അവൻറെ പെരുമാറ്റം എന്നത് ആ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു. മൈക്രോ സഫാലി എന്ന രോഗാവസ്ഥയിലാണ് എലിക്ക്. അവന് സംസാരിക്കാനോ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. പഠിക്കാൻ ബുദ്ധിമുട്ടുകൾ ഉള്ള എലിയെ സ്കൂളിൽ വിടാനും കഴിഞ്ഞില്ല.

അവൻറെ അസാധാരണമായ രൂപവും ജീവിതരീതിയും കാരണം ക്രൂരമായി നാട്ടുകാർ അവനെ കുരങ്ങൻ എന്ന് വിളിച്ചു കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അവന് മനുഷ്യരെ ഭയമാണ്. റുവാണ്ട യിലെ തൻറെ ഗ്രാമത്തിൽ അടുത്തുള്ള വനത്തിലാണ് അവൻറെ താമസം. വനത്തിലുള്ള പഴങ്ങളും വാഴപ്പഴങ്ങളും മറ്റും കഴിക്കാനാന് അവന് താല്പര്യം. ചിലപ്പോൾ പുല്ലും അവൻ ഭക്ഷണമാക്കാറുണ്ട്. നാട്ടുകാരുടെ പരിഹാസവും അവഗണനയും സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് അവൻ കാടു കയറുന്നത്.

നാട്ടുകാരുടെ നിരന്തരമായ ഉപദ്രവത്തിൽ നിന്നും രക്ഷ പെടാൻ മണിക്കൂറുകളോളം കാൽനടയായി കാട്ടിലൂടെ ഒറ്റയ്ക്ക് അവൻ സഞ്ചരിക്കും. ഇതുമൂലം വേഗത്തിൽ ഓടാനും മരത്തിൽ അള്ളിപ്പിടിച്ചു കയറാനും അവൻ പഠിച്ചു. ചിലപ്പോൾ ആഴ്ചയിൽ 230 കിലോമീറ്റർ ദൂരം വരെ അവൻ സഞ്ചരിക്കും.വളരെ കഷ്ടപ്പെട്ടാണ് അമ്മ അവനെ വീട്ടിലേക്ക് കൊണ്ട് വരുന്നത്.