ചില മനുഷ്യരിൽ എങ്കിലും ഇപ്പോഴും മനുഷ്യത്വവും സ്നേഹവും നിലകൊള്ളുന്നു… അതിന് ഉത്തമ ഉദാഹരണമാണ് ഈ പാനിപൂരി കാരനായ ഒരു സഹോദരൻറെ വീഡിയോ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തുന്നത് എന്നത് സത്യമായ ഒരു കാര്യമാണ്. ചിലരാവട്ടെ മാന്യമായ വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും. എന്നാൽ മറ്റുചിലർ പുറമേ നോക്കിയാൽ മാന്യമായി തോന്നില്ല… എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവർ ആകും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുഷൻ എന്ന ചെറുപ്പക്കാരൻ. പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയാണ് ഈ ചെറുപ്പക്കാരൻ. ബാംഗ്ലൂർ ഉള്ള കെ ആർ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയും ആയി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളി ആണ് സുഷൻ എന്ന ചെറുപ്പക്കാരൻ.

വീടിനടുത്തുള്ള സ്ഥലത്ത് തന്നെ പാനി പൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു സുഷൻ്റെത്. അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ടശേഷം ഒരു പെൺകുട്ടി സൈക്കിളിൻ്റെ മുന്നിൽ ബാഗ് വെച്ച് സൈക്കിൾ തള്ളി കൊണ്ടുപോകുന്നത് സുഷൻ കാണാനിടയായി. മറ്റുള്ളവർക്ക് ഒക്കെ സൈക്കിളിൽ പോകുന്നതും പെൺകുട്ടി സൈക്കിൾ തള്ളി കൊണ്ടുപോകുന്നത് കണ്ടാവണം സുഷൻ പെൺകുട്ടിയെ ശ്രദ്ധിച്ചത്. പെൺകുട്ടിയുടെ ഡ്രസ്സ് കീറി ഇരിക്കുന്നത് സുശൻ കാണാനിടയായി. സൈക്കിളിൽ നിന്നും വീണതാണ് മറ്റോ ആണെന്ന് സുശന് മനസ്സിലായി.

ഉടനെ തന്നെ പെൺകുട്ടിയുടെ അടുത്ത് ചെന്ന കുറച്ചു നേരം നിൽക്കൂ എന്ന് സുഷൻ പെൺകുട്ടിയോട് പറഞ്ഞു. എന്നാൽ എന്തോ പരിഭ്രമിച്ചു കൊണ്ട് കുട്ടി നിന്നു. ഉടൻ തന്നെ സുഷൻ തൻ്റെ സഹോദരി വിളിച്ച തൻ്റെ ജാക്കറ്റ് എടുത്തു കൊണ്ടു വരാൻ സുഷൻ പറഞ്ഞു. ഉടൻ തന്നെ സഹോദരി ജാക്കറ്റമായി സുഷൻ്റെ അടുത്തെത്തി. ഡ്രസ്സ് കീറി ഇരിക്കുന്ന കാര്യം പെൺകുട്ടിയോട് പറയാനും…

ജാക്കറ്റ് നൽകി അവളെ വീടുവരെ കൊണ്ടാക്കാൻ അനുജത്തിയോടു സുഷൻ പറഞ്ഞു.സുഷൻ പറഞ്ഞത് കേട്ടു സഹോദരി അവളെ വീട്ടിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു. ഈ സംഭവങ്ങൾ അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ സുഷനെ തേടി വരുകയും… നന്ദി പറയുകയും ചെയ്തു. എന്നാൽ നന്ദിയുടെ ആവശ്യമൊന്നുമില്ല എന്നും എനിക്ക് ഒരു സഹോദരിയുണ്ട് അവൾക്ക് ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമോ അതെ ഞാൻ ഇവൾക്ക് വേണ്ടിയും ചെയ്തുള്ളു എന്നാണ് സൂഷൻ പറഞ്ഞത്. പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തുടർന്ന് നിരവധി ആളുകൾ സൂഷൻ്റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി.ഈ നല്ല മനസ്സുകാരനായ സുശന് നൽകാം ഒരു ബിഗ് സല്യൂട്ട്…