ഭർത്താവ് മരിച്ച ഒരു ഭാര്യയുടെ നിശ്ചയദാർഢ്യം നീതി ഒരുക്കിയ ഒരു പോരാട്ട കഥ… കേരളത്തെ തന്നെ നടുക്കിയ സംഭവം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക….

മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ മോൾ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരം വെറുതെയായില്ല. വെറുമൊരു ആത്മഹത്യാ ആകേണ്ട കേസിൽ സിബിഐ സത്യം കണ്ടെത്തി. ഷീബ മോളുടെ സമരത്തിനൊടുവിൽ ആണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. മോർച്ചറിയിൽ ചെന്ന് മൃതദേഹം കാണാൻ പലരും പറഞ്ഞു. പക്ഷേ അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നത് കാണാൻ വയ്യ. കണ്ടാൽ ഞാനും മരിച്ചു പോവും. ഇനിയെങ്കിലും എൻറെ ഭർത്താവിൻറെ മൃതദേഹത്തോട് ആദരം കാണിക്കുവാൻ സർക്കാർ തയ്യാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്കരിക്കാൻ കഴിയനെ എന്നാണ് പ്രാർത്ഥന. ഷീബ പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന് പറഞ്ഞ വാക്കുകളാണിത്. എന്തു തെറ്റാണ് അദ്ദേഹത്തെ കൊന്നതെന്ന് വനപാലകർ പറയണം.

കൊന്നതാണെന്ന് തെളിവ് കിട്ടിയിട്ട് പോലും പോലീസ് നടപടി എടുത്തില്ല. സർക്കാരിൽ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിൻറെ സൗകര്യംപോലെ സംസ്കാരം നടത്തണമെന്ന് മന്ത്രി കെ രാജു ൻ്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചു എന്നും ഷീബ പറഞ്ഞിരുന്നു. ഈ വേദനിക്കുകയാണ് സിബിഐ നീതി കൊടുക്കുന്നത്. പത്ത് വർഷം മുൻപ് ആയിരുന്നു മത്തായിയുടെയും ഷീബ യുടെയും വിവാഹം. പ്രായമായ അമ്മ. ഭർത്താവ് മരിച്ച സഹോദരിയും രണ്ടു കുട്ടികളും. വീൽചെയറിൽ കഴിയുന്ന മറ്റൊരു സഹോദരിയും എല്ലാവരും മത്തായിയുടെ സംരക്ഷണത്തിൽ ആണ് കഴിഞ്ഞിരുന്നത്. ഷീബയുടെ ഉറച്ച നിലപാടുകളാണ് വനംവകുപ്പ് കാരെ കുടുക്കുന്നത്. അല്ലാത്തപക്ഷം അതൊരു ആത്മഹത്യയായി മാറുമായിരുന്നു.

ഭർത്താവിൻറെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് തന്നെ മാധ്യമപ്രവർത്തകരെ കാണാൻ ഷീബ എത്തിയിരുന്നു. ഭർത്താവിനെ ഇല്ലാതാക്കി തന്നെയും തൻറെ കുടുംബത്തെയും അനാഥമാക്കിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാതെ സംസ്കാരം നടത്തില്ലെന്ന് ഭാര്യ ഷീബ മോളുടെ ഉറച്ച നിലപാടിൽ അന്വേഷണ ചുമതല സി ബി ഐ യിൽ എത്തി എന്നതാണ് വസ്തുത. 2020 ജൂലൈ 28ന് വൈകുന്നേരമാണ് ചിറ്റാറിൽ നിന്നെത്തിയ വനപാലകർ മത്തായിയെ കൊണ്ടുപോയത്. വൈകുന്നേരത്തോടെ മൃതദേഹം കുടുംബ വീടിൻറെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.