ശരീര വേദനകൾക്ക് എല്ലാം ഒരു പരിഹാരം.

ഹായ് ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. ഞാൻ ഇന്ന് വന്നിരിക്കുന്നത് പുറം വേദന, നടു വേദന, മുട്ട് വേദന എന്നിവയ്ക്കുള്ള ശ്വാശ്വത പരിഹാരമാണ്. ഇന്ന് നമ്മൾ ചെയ്തെടുക്കുന്നത് കുടിക്കാനുള്ള ഒരു ഡ്രിങ്കിംഗ് ആണ്. ശരീര വേദന പൂർണമായും അകറ്റാൻ ഇത് നിങ്ങളെ സഹായിക്കും. സാധാരണയായി നമുക്ക് ശരീര വേദന വരുന്നത് കാൽസ്യ കുറവ് കൊണ്ടും, അല്ലെങ്കിൽ നമ്മൾ കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുമ്പോഴും, എന്തെങ്കിലും ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴും ആണ്. അങ്ങനെ വരുന്ന വേദനയ്ക്ക് ഉത്തമ പരിഹാരമാണ് ഈയൊരു പാനീയം.

അതിനായി നമുക്ക് ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കാം. അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. ചെറിയ ജീരകത്തിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. നമ്മുടെ ശരീരവേദന കുറയ്ക്കുക എന്നതിലുപരി ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കാനും, നെഞ്ചെരിച്ചിൽ കുറക്കാനും, കെട്ട കൊഴുപ്പ് അകറ്റാനും എല്ലാം ചെറിയ ജീരകം സഹായിക്കുന്നു. ഇനി ഇതിലേക്ക് നമ്മൾ ആഡ് ചെയ്തു കൊടുക്കേണ്ടത് അര ടീസ്പൂൺ അയമോദകം ആണ്. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ പൊടിച്ച ചുക്ക് നമുക്ക് ചേർത്തു കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി മിക്സ് ചെയ്യുക.

മിക്സ് ചെയ്ത ശേഷം 10 മിനിറ്റ് ചെറിയ തീയിൽ നമുക്ക് സ്റ്റൗവിൽ വച്ച് തിളപ്പിച്ച് എടുക്കാം. അതിനുശേഷം നമ്മൾ ഈ പാനീയം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഈ പാനീയം നമുക്ക് കുടിക്കാവുന്നതാണ്. ഇത് കുടിക്കേണ്ടത് രാവിലെയും രാത്രിയിലും ആണ്. രാവിലെ ബ്രേക്ഫാസ്റ്റിന് 10 മിനിറ്റ് മുന്നേ കുടിക്കുക. രാത്രിയും ഭക്ഷണം കഴിക്കുന്നതിനു 10 മിനിറ്റ് മുൻപ് കുടിക്കേണ്ടതാണ്. ഇതിൽ വളരെ നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് മാത്രമേ നമ്മൾ യൂസ് ചെയ്തിട്ടുള്ളൂ. നമ്മുടെ ശരീര വേദന പരിഹരിക്കാൻ ഇതൊരു ഉത്തമ മരുന്നാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.