മനുഷ്യർ ഈ സ്നേഹം കാണണം… 12 വർഷം മുൻപ് തൻ്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കണ്ടപ്പോഴുണ്ടായ ആനയുടെ സ്നേഹ പ്രകടനം…

12 വർഷം മുൻപ് തന്നെ ചികിത്സിച്ച വെറ്റിനറി ഡോക്ടറെ തിരിച്ചറിഞ്ഞു കാട്ടാന. 31 വയസ്സുള്ള പ്ലായി താങ്ങ് എന്ന ആനയാണ് മൃഗഡോക്ടർ ആയ ഡോക്ടർ പട്ടർ പോൾ മാന്യൽ നേ തിരിച്ചരിഞ്ഞത്. ഡോക്ടറുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി വ്യത്യസ്തങ്ങളായ ശബ്ദങ്ങൾ ഉണ്ടാക്കിയതിനു ശേഷം ആന ത്തുമ്പികൈ നീട്ടുകയായിരുന്നു. തായ്‌ലാൻഡിൽ ആണ് ഈ സംഭവം നടന്നത്. ഡെയിലി മീഡിയയിലെ റിപ്പോർട്ട് അനുസരിച്ച് ആനയുടെ ഹൃദയസ്പർശിയായ സ്നേഹ പ്രകടനം കണ്ട് ഡോക്ടറും പ്ലായി താങ്ങ് നേ തിരിച്ചറിഞ്ഞു. ഡോക്ടർ കാട്ടിൽ പെട്രോളിംഗ് ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് മനോഹരമായ ഈ പുനസമാഗമം നടന്നത്.

മൃഗങ്ങളുടെ ക്ഷേമത്തിനായി ആളുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കാൻ ഈ സംഭവം കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. ആനയും മാനിയ ലും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 2009ലായിരുന്നു. ഈ സമയത്ത് പനി, വിശപ്പ് കുറയൽ, മുഖം കഴുത്ത് എന്നിവിടങ്ങളിലെ വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ ഗുരുതരാവസ്ഥയിലായിരുന്നു ആന. ആ സമയത്ത് വിളർച്ചയും ഉണ്ടായിരുന്നു.

ചികിത്സയ്ക്കായി ആനയെ ലാം പാക്കിലേ ഫോറസ്റ്റ് ഇൻഡസ്ട്രി ഓർഗനൈസേഷൻ പരിസരത്ത് കൊണ്ടുവരികയും വന്യജീവി സസ്യസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ആനയ്ക്ക് മതിയായ ചികിത്സയും പരിചരണവും നൽകുക ആയിരുന്നു. പൂർണ്ണമായും സുഖം പ്രാപിച്ചു കഴിഞ്ഞ ആനയെ കാട്ടിലേക്ക് വിട്ടയച്ചു. മരണത്തോട് മല്ലടിച്ച് ആനയെ ചികിത്സിച്ച ദിവസങ്ങളെ കുറിച്ച് ഡോക്ടർ ചില കാര്യങ്ങൾ ഓർത്ത് എടുത്തു.

അന്ന് പ്ലായി താങ്ങ് വളരെ ആക്രമണകാരി ആയിരുന്നുവെന്നും എന്നാൽ ശരീരം വളരെ ദുർബലമായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. എന്നാൽ കാലക്രമേണ ഡോക്ടർ ആനയെ എങ്ങനെ പരിചരിക്കണം എന്ന് പഠിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. സുഖം പ്രാപിക്കാനുള്ള കാലയളവ് അല്പം നീണ്ടതായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. ഒടുവിൽ ആന പൂർണസുഖം പ്രാപിച്ചു. ആനയാണ് തായ്‌ലൻഡിലെ ദേശീയ മൃഗം. രാജ്യത്തെ ഏകദേശം 3000 നാലായിരത്തോളം ആനകൾ ഉണ്ട്. അതിൽ പകുതിയും നാട്ടാനകൾ ആണ്.