ജനിച്ച നാൾ മുതൽ വേദനതിന്ന് ജീവിക്കേണ്ടിവന്ന കുരുന്നുകളുടെ കഥ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

ഗർഭാവസ്ഥയിൽ ആകാംക്ഷയും അതോടൊപ്പം ഉത്കണ്ഠയും ഉണ്ടാവുന്നത് സാധാരണമാണ്. വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്. ചില സാഹചര്യങ്ങളിൽ ഗർഭം അമ്മയുടെയൊ കുട്ടിയുടെയൊ ഒക്കെ ജീവൻ അപകടത്തിലാകുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നിരുന്നാലും ഒരു അമ്മയാകുക എന്ന ആഗ്രഹത്തിൽ നിന്നും ഒരു സ്ത്രീയെ പിൻ മാറ്റാൻ ഈ സാഹചര്യങ്ങൾ ഒന്നും ഒരു വിഷയമേ അല്ല. എന്ത് ത്യാഗം സഹിക്കാനും തയ്യാറായി അവള് ആ കുഞ്ഞിനെ ജീവൻ നൽകാൻ സന്നദ്ധയാകും. അതാണ് പെണ്ണിനെ ആണിൽ നിന്നും ഒരു പടി മുന്നിൽ നിർത്തൂന്നതും. ഗർഭാവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ടകുട്ടികൾ ആയിരുന്നെങ്കിൽ എന്ന്. ഒരു പോലെയുള്ള രണ്ടു കുട്ടികൾ എന്നത് വളരെ അപൂർവ്വമായി കിട്ടുന്ന ഒരു അനുഗ്രഹമാണ്.

എന്നാൽ ഇരട്ടകുട്ടികൾ സയാമീസ് ഇരട്ടകൾ ആകുന്ന സാഹചര്യത്തിൽ ആ അനുഗ്രഹം പലപ്പോഴും ഒരു ശാപമായി മാറാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് സയാമീസ് ഇരട്ടകളെ വേർതിരിക്കാൻ കഴിയുമെങ്കിലും ചില സാഹചര്യങ്ങളിൽ അതിന് കഴിയാതെ വരും. ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. അങ്ങനെ ഒരു കഥയാണ് മാസി മക്കൻ സി മാൻഡലിൻ എന്നീ ഇരട്ട കുട്ടികളുടെ കഥ. ലോകത്തിലെതന്നെ അത്യപൂർവമായ കേസുകളിൽ ഒന്ന്. ഒരു അമ്മയ്ക്കുണ്ടാകുന്ന ഏറ്റവും അപകടകരവും സങ്കീർണ്ണവുമായ ഒരു ഗർഭധാരണം ആണ് സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകുക എന്നത്.

തനിക്ക് ജനിക്കാൻ പോകുന്നത് സയാമീസ് ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ആ അമ്മ തകർന്നുപോയി. ഭർത്താവ് ഉപേക്ഷിച്ച് വലിയ സാമ്പത്തിക ശേഷി ഒന്നുമില്ലാത്ത അവർക്ക് താങ്ങാവുന്നത് ഒന്നും അല്ലായിരുന്നു ചികിത്സാചെലവുകൾ. അബോർഷൻ ചെയ്യാം എന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആ അമ്മ അതിനു തയ്യാറായില്ല. അവർ തൻറെ കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞിറങ്ങി. ഒടുവിൽ ഒരു സമ്പന്ന കുടുംബം ചികിത്സാചെലവുകൾ വഹിച്ച കുട്ടികളെ ദത്തെടുക്കാൻ തയ്യാറായി. അങ്ങനെ 2002 ലോസ്ആഞ്ചലസിൽ ഹോസ്പിറ്റലിൽ അമ്മ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. മൂന്നു കുട്ടികളിൽ രണ്ടു കുട്ടികൾ ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. കുട്ടികൾ ജനിച്ചപ്പോൾ തന്നെ പീഡിയാട്രിക് സർജൻ ഡോക്ടർ ജെയിംസ് കുട്ടികളെ വേർപെടുത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.

എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ലോകത്തിലെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ കേസാണ് സംയോജിത ഇരട്ടകൾ മൂന്നാമതൊരു കുട്ടിയുമായി ജനിക്കുന്നത്. അര മുതൽ ഇഴുകിച്ചേർന്ന ഇരിക്കുന്ന കുട്ടികളെ വേർപെടുത്തുക എന്നത് വളരെ അപകടം പിടിച്ച ഒരു അവസ്ഥയായിരുന്നു. രണ്ടു കുട്ടികൾക്കും ഓരോ കാൽ വീതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂന്നാമത്തെ കാൽ ഉപയോഗശൂന്യമായ മാംസപിണ്ഡം മാത്രമായിരുന്നു. ഒരുപാട് ആഴത്തിലുള്ള പഠനങ്ങൾക്ക് ശേഷം സർജനും ഓപ്പറേഷൻ തീയേറ്ററും തയ്യാറായി.