ഇന്ന് ഇവിടെ പറയാൻ പോകുന്ന വിഷയം പല ദിവസങ്ങളിലും എന്റെ ക്ലിനിക്കിലേക്ക് വരുന്ന പല ആളുകൾക്കും കോമൺ ആയി കാണുന്ന ഒരു സംഭവമാണ്. അവർ അത് പലപ്പോഴും ഒരു പ്രശ്നമായി തന്നെ കണക്കാക്കിയിട്ടില്ല. നമ്മൾ അത് കണ്ട് എടുത്തു ചോദിക്കുമ്പോഴാണ് ഇത്തരത്തിലൊരു പ്രശ്നം ഉണ്ട് എന്ന് അവർക്ക് മനസ്സിലാക്കുന്നത്. നമ്മുടെ ഈ കഴുത്തിനുചുറ്റും കക്ഷത്തിലും വരുന്ന കറുപ്പ് നിറം ആ സ്കിന്നിന് ഒരു പ്രത്യേക രീതിയുമുണ്ട് തൊട്ടു നോക്കുമ്പോൾ, വെൽബെറ്റ് മുകളിൽ തൊടുന്ന പോലെ തോന്നാം. ഇത് ആളുകൾക്ക് ഉണ്ട് എന്നറിയാം എങ്കിലും ഇതു വലിയൊരു പ്രശ്നം ആയിട്ട് ആളുകൾ എടുക്കാറില്ല അല്ലെങ്കിൽ സീരിയസ് ആയിട്ട് കാണാറില്ല.
ചർമത്തിന് എന്തോ ഒരു വ്യത്യാസം എന്ന് കരുതി തള്ളിക്കളയുകയാണ് സാധാരണ ആളുകൾ ചെയ്യുന്നത്. ഇത് പലപ്പോഴും മറ്റ് പ്രശ്നങ്ങളുടെ ഒരു സൂചന ആയിട്ട് കാണേണ്ടിവരും. അതെന്താണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം. ഏറ്റവും കൂടുതൽ ആയിട്ട് കാണുന്നത്, അമിതമായി വണ്ണം ഉള്ളവരിലാണ്. വണ്ണം ഉള്ളവരിൽ എല്ലാവർക്കുമറിയാം വണ്ണം വയ്ക്കുമ്പോൾ പലർക്കും പ്രമേഹം വരാൻ സാധ്യതയുണ്ട് രക്തസമ്മർദ്ദം വരാൻ സാധ്യതയുണ്ട് കൊളസ്ട്രോൾ വരാനുള്ള സാധ്യതയുണ്ട്. അവർക്ക് ആർത്തവസംബന്ധമായ ഉള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നങ്ങളുടെ എല്ലാം ആയിട്ട് ഈ കഴുത്തിൽ വരുന്ന ബ്ലാക്ക് മാർക്ക് സൂചന മാത്രം ആയിരിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.