ഈ വീഡിയോയിലൂടെ പ്രമേഹത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ന് നമ്മൾ വ്യത്യസ്തമായ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നത്, സാധാരണ നമ്മൾ പ്രമേഹത്തെക്കുറിച്ച്, പ്രമേഹത്തിന് സങ്കീർണതകളെ കുറിച്ച്, ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ ഇതുവരെ വീഡിയോകൾ ചെയ്തിരിക്കുന്നത്. ഇന്നത്തെ വീഡിയോ, നമുക്ക് ഈ പ്രമേഹരോഗത്തെ കുറിച്ച്, സാധാരണ രോഗികൾ നമ്മളോട് ചോദിക്കുന്ന, എട്ടോ ഒമ്പതോ കാതൽ ആയിട്ടുള്ള സംശയങ്ങൾ, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്നാണ്, ഞാൻ കരുതുന്നത്. അതിനു കാരണം ഈ ചോദ്യങ്ങൾ തന്നെ, ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ ആയതുകൊണ്ട് മാത്രമല്ല, ഈ ചോദ്യങ്ങൾ ഇല്ലാതെയും പ്രധാനപ്പെട്ട ചോദ്യങ്ങൾ വേറെ ഉണ്ടാകാം. പക്ഷേ ഏറ്റവും കൂടുതൽ ആയിട്ട്, എന്റെ ക്ലിനിക്കിന് കാണാനായി വരുന്ന, രോഗികൾ ചോദിക്കുന്ന സംശയങ്ങൾ, പല രീതിയിലുള്ള സംശയങ്ങൾ, കോമൺ ആയിട്ട് നമ്മൾ കേൾക്കുന്ന ചില സംശയങ്ങൾ, അതിനെ കുറിച്ച് നമ്മൾ ഓരോന്നോരോന്നായി എടുത്ത്, പറഞ്ഞതിനെ പൊരുൾ എന്താണെന്നുള്ളത് മനസ്സിലാക്കാം.

ഏറ്റവും കൂടുതൽ ആയിട്ട് ക്ലിനിക്കിൽ ചോദിക്കപ്പെടുന്ന ഒരു ചോദ്യം, പ്രമേഹ രോഗത്തിന് വേണ്ടി മരുന്ന് എടുക്കാൻ, അതിന്റെ പാർശ്വഫലങ്ങൾ കാരണം, നമ്മുടെ കരളും കിഡ്നിയും മറ്റു കാര്യങ്ങളും എല്ലാം, അതിനെ പ്രവർത്തനം താഴ്ന്നു പോകാൻ സാധ്യതയുണ്ട് അതുകൊണ്ട് മരുന്ന് എടുക്കുന്നത് നല്ലതല്ല അല്ലെങ്കിൽ മരുന്ന് എടുക്കുന്നതുകൊണ്ട് റിസ്ക് ഉണ്ടോ? എന്നുള്ള ഒരു ചോദ്യം എല്ലാവരും തന്നെ ചോദിക്കാറുണ്ട്. പിന്നെ കുറച്ച് ആദ്യം നമുക്ക് ശാസ്ത്രീയമായി തന്നെ മനസ്സിലാക്കാം. നിങ്ങൾക്കെല്ലാവർക്കും അറിയാം, മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന മരുന്നുകൾ, അത് ഡെവലപ്മെന്റ് ചെയ്യുന്നത്, പ്രത്യേകം ശാസ്ത്രീയമായ ഒരു പ്രോസസ്സിന് ലൂടെയാണ്. കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.