കൈകളുടെ ജോയിൻ്റിൽഉള്ള അസഹ്യമായ വേദന, മരവിപ്പ്.. ഇവയൊക്കെനിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ… എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക..

കഴിഞ്ഞ ദിവസം എൻറെ ഓപ്പിയിൽ ഒരു അമ്മ വന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു.മോനെ… എൻറെ തോൾ വേദന കാരണം എനിക്ക് എൻറെ കൈകൾ പോക്കാൻ സാധിക്കുന്നില്ല. ദേഹത്ത് ഒന്ന് തേച്ചുകുളിക്കാൻ ഓ അതു പോലെ വസ്ത്രം മാറണമെങ്കിൽ വേറെ ആരുടെയെങ്കിലും സഹായം വേണം. രാത്രി കിടന്നു ഉറങ്ങാൻ പറ്റുന്നില്ല. ഞാൻ ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. ഇത്തരത്തിൽ കഠിനമായി വേദനകൾ ഉണ്ടാക്കുന്നതും കൈ പൊക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമായ ഒരു അസുഖത്തെക്കുറിച്ച് ഇന്ന് നമുക്ക് ചർച്ച ചെയ്യാം.. എന്താണ് ഫോഴ്സൻ ഷോൾഡർ… തോൾ സന്ധിയുടെ ആവരണമുണ്ട്. അത് നീര് ഇറങ്ങി ടൈറ്റ് ആവുകയും അതുകാരണം ജോയിൻറ് സ്റ്റീഫ് ആയി മാറുകയും ചെയ്യുന്ന ഒരു അസുഖമാണ് ഇത്.

പല പേരുകളിൽ അറിയപ്പെടുന്ന ഈ അസുഖത്തിന് ഒരുപാടുപേർ ദൈനംദിന ജീവിതത്തിൽ ബാധിക്കുന്ന രീതിയിൽ ഉള്ള ഒരു അസുഖമാണ്. സാധാരണയായി പ്രമേഹരോഗികളിലും തൈറോയ്ഡ് അസുഖമുള്ള ആളുകളും കണ്ടുവരുന്ന ഒരു അസുഖമാണിത്.പ്രത്യേകിച്ച് പരിക്കുകൾ കാര്യങ്ങൾ ഒന്നും പറ്റാതെ തന്നെ ചെറിയ ഒരു ഷോൾഡർ വേദനയായി ആദ്യം തുടങ്ങും. കുറച്ചു കഴിഞ്ഞാൽ കൈ പിറകോട്ട് എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും. അതുകഴിഞ്ഞാൽ കൈ കൂടിക്കൂടി കൈ പൊക്കാൻ പറ്റാത്ത അവസ്ഥ വരും. അപ്പോൾ എന്താണ് ഇവർക്കുണ്ടാകുന്ന ബുദ്ധിമുട്ട്…

പകൽ സമയത്ത് വെറുപ്പ് വലിയ പ്രശ്നം ഉണ്ടാവില്ല. പക്ഷേ രാത്രി കിടന്നു കഴിഞ്ഞാൽ അസാധ്യമായ വേദന ആ തോൾ ഭാഗത്ത് ഉണ്ടാകും. അതുകൂടാതെ കൈ പൊക്കാൻ പറ്റാത്തതു കൊണ്ട് തന്നെ മുടി ചീവാനും.. വസ്ത്രം മാറാനും.. ഇത്തരത്തിലുള്ള കാര്യങ്ങൾക്കെല്ലാം അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതായത് ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും മറ്റുള്ള ജോലി സംബന്ധമായ കാര്യങ്ങളും എല്ലാത്തിനെയും ബാധിക്കുന്ന ഒരു അസുഖമാണ് ഫോഴ്സൻ ഷോൾഡർ. ഇത് എന്തുകൊണ്ട് വരുന്നു എന്ന് ചോദിച്ചാൽ.. കാരണങ്ങൾ പ്രത്യേകിച്ച് കണ്ടെത്താൻ അവർക്ക് കഴിയില്ല. ഇത് കൂടുതലായും പ്രമേഹരോഗികളിലും തൈറോയ്ഡ് ഉള്ള ആൾക്കാരുടെ ആണ് കാണുന്നത്.