അമിത വണ്ണം ഒരു രോഗാസ്ഥയാണോ… പലവലിയ രോഗങ്ങൾക്കുമുള്ള മൂലകാരണം അമിത വണ്ണം തന്നെയാണ്…

ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന വിഷയമാണ് നാം ഇന്ന് കാണുന്ന അമിതവണ്ണം എന്ന രോഗാവസ്ഥ. ഇത് ഒരു അവസ്ഥയല്ല രോഗമാണ് തീർച്ചയായിട്ടും. പലരോഗങ്ങൾക്കും ഉള്ള മൂല കാരണം എന്ന് വേണമെങ്കിൽ പറയാം. ഉദാഹരണത്തിന് ഹാർട്ട് ഡിസീസസ് ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൈപ്പർ ടെൻഷൻ, സന്ധിവേദന, ഇൻഫെക്ഷൻ, വന്ധ്യത, ഇങ്ങനെയുള്ള അനവധി സാഹചര്യങ്ങൾ ഉണ്ടാകാനുള്ള ഒരു രോഗത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. അമിതവണ്ണം എന്നുവച്ചാൽ എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്…

അമിതവണ്ണം അധികം ആയിട്ടുള്ള കൊഴുപ്പിനെ ഡിസ്ട്രിബ്യൂഷൻ ആന്തരികമായും പുറമേയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് കൂടിയിട്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് അമിതവണ്ണം. ഇതിൻറെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… നമ്മൾ പലപ്പോഴും പറയാറുണ്ട് എൻറെ അച്ഛനും അമ്മയ്ക്കും വണ്ണം ഉണ്ടായിരുന്നു. എൻറെ മുത്തശ്ശി മുത്തശ്ശിമാർക്ക് വണ്ണം ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്കും വണ്ണം ഉണ്ട്. ഒരു പരിധിവരെ ഇത് ശരിയാണ്. അമിതവണ്ണം ജനിതക മാറ്റങ്ങൾ കൊണ്ട് വരാറുള്ള ഒരു രോഗം ആണ്. ജനിതക മാറ്റങ്ങൾ കാരണം നമ്മുടെ ജീവിത രീതിയിൽ ആഹാരരീതിയും തന്നെയാണ് അതിനുള്ള ഒരു പ്രധാന കാരണം. ഇന്ന് നാം കാണുന്ന അമിതവണ്ണം വളരെ ചെറുപ്രായത്തിൽ തന്നെ തുടങ്ങുന്നു.

15 വയസ്സു മുതൽ തുടങ്ങുന്നു. ഇവരുടെ എന്തുകൊണ്ട് വണ്ണം കൂടുന്നു എന്നുള്ള കാരണത്താൽ അന്വേഷിക്കുമ്പോൾ മനസ്സിലാകുന്നത് ഇവർ അധികമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ്. അപ്പോൾ ഇതിന് ഒരു പ്രധാന കാരണം അമിത ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ്. ഈ രോഗം എനിക്കും ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം… ഏറ്റവും നല്ല മെത്തേഡ് ഇത് മനസ്സിലാക്കാൻ ബോഡി മാക്സ് ഇഎംഐ ആണ്.