ഗർഭാശയം നീക്കം ചെയ്യുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

ഇന്ന് പറയാൻ പോകുന്നത് ഗർഭപാത്രം നീക്കം ചെയ്യുക, അല്ലെങ്കിൽ യൂട്രസ് റിമൂവൽ.. ആ ശസ്ത്രക്രിയ അതിനെക്കുറിച്ച് ആണെന്ന് ഇന്ന് പറയാൻ പോകുന്നത്.പല മാർഗങ്ങൾ വഴി ഗർഭപാത്രങ്ങൾ നീക്കംചെയ്യൽ നമ്മൾ കേട്ടിട്ടുണ്ട് ആയിരിക്കും. പലർക്കും ഇത് ചെയ്തിട്ടുണ്ട് ആയിരിക്കാം. അപ്പോൾ പ്രധാനമായും മൂന്ന് മാർഗങ്ങളാണ്. ഒന്നാമത്തെ… ഓപ്പൺ സർജറി.വയർ കട്ട് ചെയ്ത് തുറന്ന് ഗർഭപാത്രം നീക്കം ചെയ്യുക. 2…

ലാപ്രോസ്കോപ്പിക് സർജറി. കീ ഹോൾ. ചെറിയ ദ്വാരങ്ങൾ വയറ്റിൽ ഉണ്ടാക്കി അതുവഴി നമ്മൾ ഗർഭപാത്രത്തിന് സപ്പോർട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങൾ കട്ട് ചെയ്തു നമ്മൾ അവസാനം ഗർഭപാത്രം വജൈന വഴി പുറത്തേക്ക് എടുക്കുന്നത് മറ്റൊരു മാർഗം. മൂന്നാമത്തെ മാർഗം… നമ്മൾ ഒരു ദ്വാരം പോലും വയറ്റിൽ ഉണ്ടാക്കാതെ അതായത് കീഹോൾ എന്ന് പറയുന്ന ലാപ്രോസ്കോപ്പിക് ചെയ്യാതെ പരിപൂർണ്ണമായി vaginal ആയി യോനി വഴി ഗർഭപാത്രം അതിനോട് ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്നും കട്ട് ചെയ്ത് നീക്കം ചെയ്യുക.

ഇതാണ് മൂന്ന് പ്രധാനപ്പെട്ട മാർഗങ്ങൾ. അപ്പോൾ വൈറ്റ് കട്ട് ചെയ്യുന്നു, ലാപ്രോസ്കോപ്പിക്, വജൈന. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് ഓപ്പൺ സർജറി ആയിരുന്നു വളരെ പ്രചാരത്തിലുണ്ടായിരുന്നത്. പിന്നീട് നമുക്ക് മനസ്സിലായി വയർ കട്ട് ചെയ്യാതെ തന്നെ നമുക്ക് ഒരുപാട് കേസുകൾ പെട്ടെന്ന് റിക്കവർ ചെയ്യുന്നതിനും കീഹോൾ ശസ്ത്രക്രിയ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ മതി എന്ന് മനസ്സിലായി. പിന്നീട് വളരെ ലേറ്റസ്റ്റ് ആയിട്ട് ഡെവലപ്പ് ചെയ്തിട്ടുള്ള ഒരു ടെക്നിക് പണ്ട് നിലനിന്നിരുന്ന അതാണ് പക്ഷേ പ്രചാരം അത്രത്തോളം ഇല്ലാത്ത ഒരു മാർഗ്ഗമാണ് വജൈനൽ യൂട്രസ് റിമൂവൽ. ഇന്ന് നമുക്ക് ഓപ്ഷൻസ് പലതരമുണ്ട്.