ശരീരമാസകലം വേദന, കഴപ്പ്… ഇവയൊക്കെ ഉള്ളവരാണോ നിങ്ങൾ… പല ഡോക്ടറിനെ കാണിച്ചിട്ടും ഭേദം ആവുന്നില്ലേ… എങ്കിൽ ഇതിൻറെ യഥാർത്ഥ കാരണം ഇതാവാം…

ഓ പി യില് വരുന്ന ആളുകളുടെ അസുഖം പുതിയ ചില അസുഖങ്ങൾ ആയിട്ട് നമ്മൾ കാണാറുണ്ട്. അവർ പറയുന്നത് ദേഹത്ത് മൊത്തം കഴപ്പ് ആണ്. അല്ലെങ്കിൽ വേദനയാണ്. ദേഹം മൊത്തം വേദനയാണ്. ഇതായിരിക്കും അവരുടെ മെയിൻ പ്രശ്നം. ഈയൊരു അസുഖം തുടങ്ങിയിട്ട് ചിലപ്പോൾ നാലോ അഞ്ചോ വർഷം കഴിഞ്ഞിട്ട് ആണ് ഇവർ നമ്മുടെ അടുത്തേക്ക് എത്തുന്നത്. ഹോസ്പിറ്റലിൽ വരുമ്പോൾ തന്നെ ഒരു കെട്ട് എംആർഐ സ്കാനിംഗ് റിപ്പോർട്ടുകളും കയ്യിൽ കാണും. കുറേ കുറേ ബ്ലഡ് ടെസ്റ്റുകളും കാണും. ഇതെല്ലാം ഭർത്താവ് പിടിച്ചിരിക്കും. പലപ്പോഴും സ്ത്രീകൾക്കാണ് ഈ അസുഖങ്ങൾ കാണുന്നത്. ദേഹം മൊത്തം വേദന, കഴപ്പ്, പെരുപ്പ്. ഉറക്കക്കുറവ്. ഈ ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരിക്കും.

വരുമ്പോൾ തന്നെ രോഗി ഭയങ്കര ഡിപ്രസ്ഡ് ആയിരിക്കും. ചെയ്ത ടെസ്റ്റുകൾ എല്ലാം നോർമൽ ആണ് എന്നിട്ടും എൻറെ അസുഖം മാറുന്നില്ല. അപ്പോൾ ഈ അസുഖം ആണ് പലപ്പോഴും ഫൈബർ മയാൾജിയ എന്നതായി മാറുന്നത്. ഇതിനെ മലയാളത്തിൽ പേശി വാതം എന്നൊക്കെ പറയാറുണ്ട്. എന്നിരുന്നാലും ഫൈബ്രോമയാൾജിയ എന്നതാണ് ഇതിൻറെ സയൻറിഫിക് ആയ നാമം. എന്താണ് ഫൈബ്രോമയാള്ജിയ… എന്താണ് ഇത് വരാനുള്ള കാരണങ്ങൾ…

ഇതു വന്നാൽ നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക… എങ്ങനെ ഇതു വരാതെ നോക്കാം… ഈ ഫൈബ്രോമയാൾജിയ അസുഖം സ്ത്രീകളിൽ കാണുന്ന ഒരു അസുഖമാണ്. ഒരു പതിനഞ്ച് വയസ്സ് മുതൽ 40 45 വയസു വരെ ആണ് തുടങ്ങുന്നത്. ഇതിൻറെ ലക്ഷണങ്ങൾ വളരെ സിമ്പിൾ ആണ്. വേദനകൾ ആണ്. പലപ്പോഴായി ചെറിയ കഴുത്ത് വേദനയും.. അതിനുശേഷം ആദ്യം ചെറിയ കഴപ്പ് ഒക്കെ ആയിരിക്കും വരുന്നത് അതിനുശേഷം അത് കൂടിക്കൂടി വന്നു ശരീരമാസകലം വേദനയും മാറുന്നു. പലപ്പോഴും ആദ്യഘട്ടതതിൽ ഡോക്ടറെ കണ്ട് പെയിൻ കില്ലർ കഴിക്കും. അതുകൊണ്ട് മാറുന്നില്ല.

ആദ്യമൊക്കെ ചെറിയ വേദന ആയിരിക്കും. അതിനുശേഷം അത് കൂടി വന്നു കഴിയുമ്പോൾ ശരീരമാസകലം വ്യാപിച്ചു കഴിയുമ്പോൾ പല പല ഡോക്ടറിനെ കാണാം. പലപല സ്കാനിങ് നടത്തും എംആർഐ നടത്തും. പല എക്സ്-റേ എടുക്കും പക്ഷേ ഇതെല്ലാം നോർമൽ ആയിരിക്കും. അങ്ങനെ വന്നു കഴിയുമ്പോൾ ഇവർക്ക് പേടിയാകും കാരണം ഇത്രയും ടെസ്റ്റുകൾ നടത്തിയിട്ടും തൻറെ രോഗം എന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല.