എന്തുകൊണ്ടാണ് ഇന്ന് കൂടുതലും അംഗവൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത്… ബന്ധപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

വലുതും ചെറുതുമായ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ടിവരുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്.. പുതിയ പഠനങ്ങൾ കാണിക്കുന്നത് ബീജത്തിനു അണ്ഡത്തിൻ്റെയോ ഭ്രൂണത്തിൻ്റെയോ വളർച്ച കാലത്ത് അതിൻറെ മുൻപ് മാതാപിതാക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങളും അവർക്ക് കഴിക്കുന്ന മരുന്നുകളും പോഷക കുറവുകളും ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് ജന്മം വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം എന്നാണ്.. ചെറുപ്പക്കാരിൽ പ്രമേഹവും പ്രഷറും കൊളസ്ട്രോളും.. തൈറോയ്ഡും..

പി സി ഒ ഡി യും അമിത വണ്ണവും പോലുള്ള ജീവിതശൈലി രോഗങ്ങൾ കൂടി വരുന്നത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.. കരുതലോടും കൂടി ഉള്ള ഗർഭധാരണം കുട്ടികളിലെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാനമായുള്ളത്.. പ്രഗ്നൻസി കെ 3 മാസം മുൻപേ കുഞ്ഞിൻറെ ആദ്യ കോശമായി മാറേണ്ട അണ്ഡത്തിനു ബീജത്തിനും വളർച്ച തുടങ്ങും.. അതിനാൽ ഗർഭധാരണത്തിന് മൂന്നു മാസം മുൻപ് എങ്കിലും ദമ്പതികൾ ശാസ്ത്രീയ അറിവോടുകൂടി വേണ്ട തയ്യാറെടുപ്പുകൾ നടത്തി ആരോഗ്യം ഉത്തമം ആക്കിയാൽ ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ ബുദ്ധിപരവും മാനസികവും ശാരീരികവുമായ ആരോഗ്യം ഉത്തമം ആക്കാൻ ജന്മ വൈകല്യങ്ങളും ഗർഭകാല രോഗങ്ങളും അതു മൂലം ഉണ്ടാകാവുന്ന കോംപ്ലിക്കേഷൻ കളും ഒഴിവാക്കാൻ നമുക്ക് കഴിയും..

ശാസ്ത്രം ഇത്രയധികം പുരോഗമിച്ചു എങ്കിലും നമുക്ക് ലഭ്യമായ ശാസ്ത്രീയ അറിവുകൾ നാം അടുത്ത തലമുറയെ നമ്മുടെ മക്കളുടെ ബുദ്ധി ശക്തിയും ആരോഗ്യവും വർധിപ്പിക്കാനായി വേണ്ട രീതിയിൽ അത് ഉപയോഗിക്കാൻ ശ്രമിക്കുന്നില്ല.. പകരം ഹൈടെക് സംവിധാനങ്ങളും മരുന്നുകളും ഉപയോഗിച്ച് ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ആയുസ്സ് നീട്ടി എടുക്കാനും ആണ് ശ്രമിക്കുന്നത്..

കുഞ്ഞു ഉണ്ടാക്കുക എന്നതിന് ഉപരി കുഞ്ഞിൻറെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ ആരോഗ്യം ഉത്തമം ആക്കാൻ വേണ്ട സാഹചര്യം ഉറപ്പുവരുത്താൻ എന്തൊക്കെ ചെയ്യാനാകും എന്ന് നമ്മൾ ആദ്യം മനസ്സിലാക്കുക എന്നതാണ് ആദ്യം വേണ്ടത്.. ഇന്ന് ലഭ്യമായ ശാസ്ത്രീയ മാർഗങ്ങൾ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പ്രഗ്നൻസി കോംപ്ലിക്കേഷൻ കളും ജന്മ വൈകല്യങ്ങളും ഒഴിവാക്കാൻ സാധിക്കുന്ന അതിനൊപ്പം കുഞ്ഞിൻറെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുവാൻ സഹായിക്കും…