നെഞ്ചിൽ ഇങ്ങനെ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നുണ്ടോ ശ്രദ്ധിക്കുക

പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടൽ, കയ്യും കാലും തളരുന്ന പോലെ തോന്നുക, തൊണ്ടയിൽ കുടുങ്ങിയ പോലെ ഒരു തോന്നൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായി നമ്മൾ എന്താണ് ചെയ്യുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കുക. ആശുപത്രിയിലെത്തിച് കഴിഞ്ഞ് പരിശോധന നടത്തും. ടെസ്റ്റുകൾ നടത്തും. ചിലപ്പോൾ കാർഡിയോളജിസ്റ്റ്നെ കാണിക്കും. ഇതെല്ലാം ചെയ്തു കഴിഞ്ഞാലും ചിലപ്പോൾ ഡോക്ടർ പറയാറുള്ളത് ഒരു കുഴപ്പവുമില്ല. ഇസിജി നോർമലാണ്. വേറെ ടെസ്റ്റുകളിൽ ഒന്നും ഒരു കുഴപ്പവുമില്ല.

എന്താണ് ഇത് പലപ്പോഴും നമ്മൾക്ക് നമ്മുടെ കൂടെ ഉള്ളവർക്ക് ഈ ഒരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടാകാം. ഇത് ഒരുപക്ഷേ പാനിക് അറ്റാക്ക്കൾ ആയിരിക്കാം. എന്താണ് പാനിക് അറ്റാക്ക്. പാലത്ത് അറ്റാക്ക് ഒരു ഉൽക്കണ്ട രോഗം ആണ്. രാഗത്തിൻറെ ലക്ഷണങ്ങളോടെ വളരെ സാമ്യമുള്ള ലക്ഷണങ്ങളാണ് പാനിക് അറ്റാക്ക്. സാധാരണഗതിയിൽ 20, 25 വയസ്സുള്ള ആളുകളിലാണ് ഇത് കാണാറുള്ളത്. സ്ത്രീകളിലാണ് ഇത് കൂടുതലായും പലപ്പോഴും കണ്ടുവരുന്നത്. എന്തൊക്കെയാണ് പാനിക് അറ്റാക്ക്ൻ്റെ ലക്ഷണങ്ങൾ.

നേരത്തെ പറഞ്ഞതുപോലെ തന്നെ നെഞ്ചുവേദന, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടൽ, തൊണ്ട വരളുന്ന പോലെയും തൊണ്ടയിൽ കുടുങ്ങിയ പോലെയുള്ള തോന്നൽ, മനംപുരട്ടൽ, കണ്ണിൽ ഇരുട്ടു കയറുക, ഭ്രാന്ത് പിടിക്കുന്നപോലെ വല്ലാത്ത ഒരു പരിഭ്രാന്തി, ഞാനിപ്പോൾ മരിക്കുമെന്ന തോന്നൽ, തല ചുറ്റുന്ന പോലെയുള്ള തോന്നൽ, കയ്യും കാലും വിറപ്പിക്കുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് പാനിക് അറ്റാക്ക് ആകാം. നാലു നാരങ്ങ കൂടുതലോ ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമുക്ക് പാനിക് അറ്റാക്ക് ആണെന്ന് പറയാം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.