മുടി നര പ്രധാനപ്പെട്ട കാരണവും പരിഹാരമാർഗ്ഗങ്ങളും

അകാലനര എന്നുള്ള ടോപ്പിക്ക് ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്. നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ നമ്മുടെ മുടി നേരത്തെ നരക്കുകയാണെങ്കിൽ അത് നമ്മുടെ സെൽഫ് എസ്റ്റ്റീം അതായത് പേഴ്സണാലിറ്റി, കോൺഫിഡൻസ് എന്നിവയെ വളരെയധികം ബാധിക്കുന്ന ഒന്നാണ് നരക്കുക എന്നുള്ളത്. പക്വത ഉണ്ടായിരിക്കണം എന്നല്ല പറയുന്നത്. പക്ഷേ ജനറലായി ഇങ്ങനെയാണ് സംഭവിക്കുന്നത്.

അകാല നര ഒരു 20, 25 വയസ്സിൻ്റെ പ്രായത്തിൽ, 30 വയസ്സിന് താഴെ തല നരക്കുകയാണെങ്കിൽ നമ്മൾ അകാലനര എന്നാണ് പറയുന്നത്. 20 വയസ്സിന് താഴെ യുഎസിൽ ഒക്കെ ആണെങ്കിൽ അങ്ങനെയാണ്. ഏഷ്യയിൽ ഒക്കെ ആണെങ്കിൽ 30 വയസ്സിനു താഴെ നര വരികയാണെങ്കിൽ നമ്മൾ അകാലനര എന്നാണ് പറയുന്നത്. ഇത് പല അസുഖങ്ങൾ കൊണ്ട് ആവാം. പാരമ്പര്യത്തിൻ്റെ പ്രശ്നം കൊണ്ട് ആകാം. ചില വൈറ്റമിൻ പ്രശ്നങ്ങൾ കൊണ്ട് ആകാം. അതുപോലെതന്നെ ചില മിനറലുകളുടെ കുറവ്, തൈറോയ്ഡ് എന്നീ പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്.

ചില പ്രത്യേക അസുഖങ്ങൾ ഉണ്ട് അതിൻറെ കാരണം കൊണ്ടുവരാം. അലർജിയുടെ ഭാഗമായിട്ട് വരാം. ചില മരുന്നുകളുടെ ആഫ്ടർ ഇഫക്‌റ് ആയിട്ട് വരാം. പുരുഷന്മാരിൽ നേരെ വരുമ്പോൾ ആദ്യം തന്നെ കൃതാവിൻറെ ഭാഗത്താണ് വരുന്നത്. അതിനുശേഷം നമുക്ക് തലയുടെ ഉച്ചിയിലേക്ക്, പിന്നെ മുൻവശത്തും ആണ് വരുന്നത്. ഏറ്റവും അവസാനം ആണ് പിൻവശത്ത് വരുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.