തൈറോയ്ഡ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാരണങ്ങൾ ഈ രോഗലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

വ്യത്യസ്ത അസുഖങ്ങളാൽ ഡോക്ടറെ സമീപിക്കുന്ന പല ആളുകളിലും തൈറോയ്ഡ് രോഗമായി പ്രത്യക്ഷപ്പെടുന്നത് ഇന്ന് കണ്ടുവരുന്നുണ്ട്. ക്ഷീണം അമിതമായ ഉൽക്കണ്ഠ അല്ലെങ്കിൽ വിഷാദം ചർമരോഗങ്ങൾ മുടികൊഴിച്ചിൽ ആർത്തവക്രമക്കേടുകൾ കൊളസ്ട്രോൾ ലെവൽ ഇനി വ്യതിയാനങ്ങൾ കഴുത്തിനു മുൻവശം മുഴപോലെ രൂപപ്പെടുക കഴുത്തിൽ നീർക്കെട്ട് പോലെ അനുഭവപ്പെടുക അതുകാരണം ശബ്ദം മടങ്ങിപ്പോവുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളാണ് ഡോക്ടറെ സമീപിക്കുമ്പോൾ രോഗികൾ പറയുന്നത്. ഇതാണ് പിന്നീട് തൈറോയ്ഡ് രോഗമായി കണ്ടു പിടിക്കപ്പെടുന്നത്.

അതുകൊണ്ടുതന്നെ തൈറോയ്ഡ് രോഗങ്ങളെ കുറിച്ച് സംസാരിക്കുവാൻ ആണ് ഇന്നത്തെ വീഡിയോയിലൂടെ വന്നിരിക്കുന്നത്. തൊണ്ടയുടെ ഭാഗത്ത് ചിത്രശലഭത്തിന് ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത്. ഹൈപോതൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം, തൈറോയ്ഡ് ഐ ടി എസ്, ഗോയിറ്റർ, തൈറോയ്ഡ് ക്യാൻസർ എന്നിങ്ങനെ പല അസുഖങ്ങളും ഈ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നുണ്ട്. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം എന്താണെന്ന് വെച്ചാൽ ശാരീരികമോ മാനസികമോ ആയ പെരുക്കങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുകയും തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ മാറ്റങ്ങളുണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നുണ്ട്.

അതുപോലെ തന്നെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന കെമിക്കലുകൾ, അന്തരീക്ഷമലിനീകരണം, ഇവയെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു ഉണ്ട്. മാനസികമായ പിരിമുറുക്കം എന്ന് പറയുമ്പോൾ നമ്മുടെ അടുത്തുള്ള ആളുകളുടെ വേർപാട്, ജോലിയിലോ വീട്ടിലോ ഉള്ള സാമ്പത്തികമോ അല്ലാതെ ഉള്ള പ്രശ്നങ്ങൾ ഇവയെല്ലാം സ്ട്രെസ് ഹോർമോണായ അഡ്രിനാൽ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അഡ്രിനാലിന് തൈറോയ്ഡ് പ്രവർത്തനത്തെ താളം തെറ്റിക്കുകയും അങ്ങനെ തൈറോയ്ഡ് ഹോർമോൺ ഇൻറെ ലെവലിൽ വ്യത്യാസം വരുവാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.