സ്വയം സ്തന പരിശോധന എങ്ങനെ നടത്താം വീഡിയോ കാണൂ

സ്വയം സ്തന പരിശോധന. എല്ലാ സ്ത്രീകളും പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞാൽ മാസത്തിലൊരിക്കൽ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് രണ്ട് സ്ഥലവും മുഴുവനായി വട്ടത്തിൽ കൈ വെച്ച് ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ വട്ടമായി മുഴുവൻ പരിശോധിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തിലുള്ള മുഴകളോ തടിപ്പുകളോ, മാറിടത്തിന് വലിപ്പവ്യത്യാസമോ, നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞു പോവുകയോ അതിൽ നിന്ന് രക്തം വരികയോ അങ്ങനെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാമോഗ്രാം ടെസ്റ്റ് എന്ന് പറയും അഥവാ ബ്രസ്റ്റ് എക്സ്-റേ. ഈ ഒരു ടെസ്റ്റിലൂടെ കടന്ന് പോകേണ്ടതാണ്.

അടുത്തതായി ഒരു ഡോക്ടറെ കാണുക. സർജറി ഡോക്ടറെ കാണുക. ഈ ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കാണിക്കേണ്ടതാണ്. സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ ഇലൂടെ തന്നെ പാശ്ചാത്യലോകത്ത് ഒക്കെ വളരെ അധികം ബ്രെസ്റ്റ് ക്യാൻസർ തുടക്കത്തിൽതന്നെ കണ്ടുപിടിക്കുവാൻ പറ്റിയിട്ടുണ്ട്. അപ്പോൾ നമ്മുടെ നാട്ടിൽ എല്ലാ സ്ത്രീകളും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഈ ടെസ്റ്റിലൂടെ കടന്നുപോകണം.

ഇതിനുപുറമേ ആശുപത്രി തലത്തിൽ മാമോഗ്രാം ടെസ്റ്റുകളും അൾട്രാസൗണ്ട് ടെസ്റ്റുകളും വളരെ ചെറുപ്പത്തിലുള്ള ബ്രെസ്റ്റ് ക്യാൻസർ കണ്ടു പിടിക്കുന്നതിനു വേണ്ടി എം അർ ഐ ടെസ്റ്റുകളും ലഭ്യമാണ്. തുടക്കത്തിലെ കണ്ടുപിടിച്ചാൽ വളരെയധികം ഗുണംപെടുന്ന ക്യാൻസറാണ് സ്തനാർബുദം അഥവാ ബ്രെസ്റ്റ് ക്യാൻസർ. ബ്രെസ്റ്റ് ക്യാൻസർ കണ്ടുപിടിച്ചാൽ എന്തെല്ലാം ടെസ്റ്റുകളിലൂടെയാണ് കടന്നുപോകേണ്ടത്? സ്തനാർബുദം ചികിത്സ ചെയ്യാത്തത് അതിനെക്കുറിച്ചുള്ള ടെസ്റ്റ്നെ ഭയന്നിട്ടോ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.