പ്രായപൂർത്തി ആയവർ മാത്രം കാണുക സെക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ വീഡിയോ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള വീഡിയോയാണ്. സെക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അതായത് ഫോർപ്ലേ എന്താണ്? മെയിൻ ആയിട്ടുള്ള പ്ലേ എന്താണ്? അതുപോലെ ആഫ്റ്റർ എന്താണ്? അതിൻറെ ഇംപോർട്ടൻസ്കൾ ഏതൊക്കെയാണ്? നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് ഇതൊക്കെയാണ്. ഈ ഒരു വീഡിയോ ചെയ്യാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ പലതവണകളായി നമ്മളോട് കുറെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ ആലോചിക്കുകയാണ് ഇത്ര പ്രായമായിട്ടും അല്ലെങ്കിൽ 35, 38 വയസ്സ് ആയി എന്നിട്ടും ഇതിനെക്കുറിച്ച് ഒരു ഐഡിയ ഇല്ലല്ലോ. സാധാരണ നമ്മൾ വിചാരിക്കുന്നത് എന്താണ് അത്യാവശ്യം ഒക്കെ അറിവ് കാണും എന്നാണ്. പക്ഷേ ചിലർക്ക് അതിനെക്കുറിച്ച് ഐഡിയ ഇല്ല.

അങ്ങനെ നോക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾക്ക് ഒത്തിരി ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഇതിനുള്ള ക്ലാരിറ്റി വന്നിട്ടില്ല എന്ന്. ഒരാൾ വന്നിട്ട് പറയുകയാണ് ഡോക്ടർ ഞങ്ങൾക്ക് മക്കളില്ല. അപ്പോൾ ചോദിച്ചു സ്പേം കൗണ്ട് കുറവാണോ. അപ്പോ അതല്ല എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ. അപ്പോഴും ഇല്ല എന്നാണ് പറഞ്ഞത്. വേറെ തൈറോയ്ഡിനെ പ്രശ്നങ്ങൾ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു.

അതൊന്നുമില്ല എന്നാണ് പറഞ്ഞത്. പിന്നെ എന്താണ് പ്രശ്നം? അപ്പോഴാണ് പറയുന്നത് ഞങ്ങൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്ന്. അപ്പോഴാണ് കാര്യം മനസ്സിലായത്. ബന്ധപ്പെടാതെ നമുക്ക് കുട്ടികൾ ആവണം എന്നുണ്ടെങ്കിൽ വേറെ മെത്തേഡുകളും ഉണ്ട്. എന്നാലും ബന്ധപ്പെട്ട് കുട്ടികൾ ആവുന്നത് ആണല്ലോ താല്പര്യം. അപ്പോൾ അങ്ങനെ ഉള്ളപ്പോൾ എന്തുകൊണ്ടാണ് ബന്ധപ്പെടാത്തത്?കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.