മൂത്രം ഒഴിക്കുന്ന സമയത്ത് ഈ ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ സൂക്ഷിക്കണം പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ആണോ

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. 45 അല്ലെങ്കിൽ 50 വയസ്സിനു ശേഷം പുരുഷന്മാരിൽ സാധാരണ കണ്ടു വരുന്ന ഒരു അസുഖമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്ക് ചുറ്റും ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്. ശുക്ലത്തിന്റെ പ്രധാനഭാഗം പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്രവം കൊണ്ടാണ് ഉണ്ടാക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്ക് ചുറ്റും ഇരിക്കുന്നത് കൊണ്ട് തന്നെ ഗ്രന്ഥി വലുതാവുന്നത് കൊണ്ട് തന്നെ മൂത്ര നാളിയുടെ പുറത്ത് പ്രഷർ വന്നിട്ട് മൂത്രനാളി ചുരുങ്ങും. മൂത്രതടസ്സം ഉണ്ടാകുവാനും സാധ്യതയേറെയാണ്.

എന്താണ് അതിൻറെ ലക്ഷണങ്ങൾ? മൂത്രമൊഴിക്കാൻ തടസ്സം നേരിടുന്നു, മൂത്രമൊഴിക്കാൻ കൂടുതൽ സ്ട്രെയിൻ നേരിടേണ്ടി വരിക, കൂടെക്കൂടെ മൂത്രം ഒഴിക്കാൻ തോന്നുന്നത്, മൂത്രം പിടിച്ച് വെക്കാൻ ബുദ്ധിമുട്ട് വരിക, മാത്രമല്ല ബാത്റൂമിൽ എത്തുന്നതിനു മുൻപേ തന്നെ മൂത്രം പോവുക, രാത്രിയിൽ ഉറങ്ങിയതിനു ശേഷം മൂത്രമൊഴിക്കാൻ വേണ്ടി എഴുന്നേൽക്കുക, മൂത്രത്തിൽ രക്തത്തിൻറെ അംശം കാണുക എന്നിവയൊക്കെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് കോമൺ ആയിട്ടുള്ള ലക്ഷണങ്ങൾ. ചില സമയത്ത് മൂത്രതടസ്സം കൊണ്ട് കൂടെ കൂടെ യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽ പഴുപ്പ് കൂടി രോഗിയെ ആശുപത്രിയിൽ കൊണ്ട് വരുവാൻ സാധ്യതയുണ്ട്.

ഇതിന് എന്തൊക്കെ ടെസ്റ്റുകളാണ് ചെയ്യേണ്ടത്? ബ്ലഡ് യൂറിൻ റൂട്ട് ടെസ്റ്റുകൾ ചെയ്യേണ്ടിവരും. യൂറിൻ റൂട്ട് ടെസ്റ്റിലൂടെ നമുക്ക് മൂത്രത്തിൽ ബ്ലഡ്ന്റെ അംശമുണ്ടോ മൂത്രത്തിൽ പഴുപ്പ് ഉണ്ടോ എന്ന് നമുക്ക് അറിയാൻ സാധിക്കും. കിഡ്നി പ്രവർത്തനം നോക്കുന്നതിന് ഉള്ള ടെസ്റ്റ്, ഡയബറ്റിസ് ആണെങ്കിൽ ബ്ലഡ് ഷുഗർ കണ്ട്രോൾ ആണോ എന്ന് അറിയാനുള്ള ടെസ്റ്റ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.