അസിഡിറ്റി പൂർണ്ണമായി മാറ്റിയെടുക്കാം അസിഡിറ്റി ലക്ഷണങ്ങളും പരിഹാരവും

അസിഡിറ്റി എന്ന വിഷയം ഇന്ന് നമ്മുടെ ആളുകൾ വളരെയധികം പ്രയാസപ്പെടുന്ന ഒരു വിഷയമാണ്. ഒരുപാട് ആളുകൾ മരുന്നുകഴിക്കുന്ന ഒന്നാണിത്. സ്ഥിരമായി മരുന്ന് കഴിച്ച് പോലും അതിനു സ്വാഭാവികമായ രീതിയിലുള്ള കുറവുണ്ടാകുന്നില്ല എന്ന പരാതികൾ ഒക്കെ നമ്മുടെ സുഹൃത്തുക്കൾക്ക് ഉണ്ട്. അപ്പോൾ അസിഡിറ്റി ഉണ്ടാക്കുന്ന കാരണങ്ങളെക്കുറിച്ച് ആണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്. എങ്ങനെ നിയന്ത്രിക്കണം? എന്താണ് അസിഡിറ്റി എന്നുള്ളതാണ് നമ്മൾ ആദ്യം നോക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് നെഞ്ചിരിച്ചിൽ ഉണ്ടാകുന്നു, അതുപോലെ വയറ്റിൽ പുകച്ചിൽ ഉണ്ടാകുന്നു, വയറുവേദന ഉണ്ടാകുന്നു, അതുപോലെ നാക്കിൽ കുരുക്കൾ പോലെ വരുന്നു. അതുപോലെ തന്നെ അവർക്ക് തൊണ്ടയിൽ എന്തോ വന്ന് മുട്ടിനിൽക്കുന്ന പോലെ ഉണ്ടാകുന്നു.

തൊണ്ടയിൽ എന്തോ ഒന്ന് മുട്ടി നിൽക്കുന്നത് പോലെ അല്ലെങ്കിൽ തൊണ്ടയിൽ എന്തോ തടസ്സം പോലെ ഉണ്ടാകുന്നു. അതുപോലെ തൊണ്ടയിൽ ഒരു ചൊറിച്ചിൽ പോലെ ചില ആളുകൾക്ക് ചുമ വരുന്നു. ചില ആളുകൾക്ക് അത് പോലെ തന്നെ ശര്ദിക്കുന്നു. ഇതൊക്കെ പലപ്പോഴും അസിഡിറ്റിയുടെ ലക്ഷണങ്ങളായി കാണാറുണ്ട്. അപ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ കൃത്യമായി ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതശൈലി ശ്രദ്ധിക്കുക എന്നുള്ളതാണ് ആദ്യമായി പറയുവാനുള്ളത്. അതിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേളകൾ ഒരു ആറു മണിക്കൂറിൽ കൂടുതൽ നമ്മൾ വൈകിക്കരുത്. കൃത്യമായ നമ്മൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ശ്രദ്ധിക്കണം. പല ആളുകളും ബ്രേക്ക്ഫാസ്റ്റ് സമയത്തിന് കഴിക്കാറില്ല.

അവരുടെ ജോലി തിരക്കു കാരണം അല്ലെങ്കിൽ ജോലിത്തിരക്ക് കാരണം ഒക്കെ പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് സ്കിപ് ചെയ്യുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് സ്കൂൾ കുട്ടികളൊക്കെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോകുന്നവരുണ്ട്. അത്തരം സാഹചര്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ കൃത്യമായി ബ്രേക്ഫാസ്റ്റ് കഴിക്കുക എന്നുള്ളതാണ് ഒന്നാമത് നമ്മൾ ശ്രദ്ധിക്കേണ്ടത്. പിന്നീട് നമ്മുടെ ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേളകൾ ഒരു ആറു മണിക്കൂറിനു മുകളിൽ ഇടവേളകൾ ഇട്ടുകൊണ്ട് നമ്മളൊരിക്കലും സമയം, ഭക്ഷണം കഴിക്കാതിരിക്കരുത് എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.