മൂലക്കുരു ഇനി എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ

നമ്മളിൽ പല പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രയാസമാണ് മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്നത്. സാധാരണ പുറത്തുപറയാൻ മടിക്കുന്ന കാര്യമാണ്. കുറേക്കാലം കൊണ്ടുനടക്കും. കുറേക്കാലം പറയാതെ ഇരിക്കും. പിന്നെ കുറെ ചികിത്സകൾ ചെയ്യും. ഇല്ലെങ്കിൽ കൃത്യമായ ചികിത്സ ലഭിക്കാതെ പലപ്പോഴും മോശമായ അവസ്ഥയിലേക്ക് ആയിരിക്കും നമ്മൾ ആശുപത്രിയിലെത്തുന്നത്. ഈ അവസ്ഥയിൽ വരുന്നതും അപ്പോൾ ഇതിനെക്കുറിച്ചും അതിനുവേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പൈൽസ് എന്ന് പറയുന്നത് നമ്മുടെ മലാശയത്തിൽ ഉണ്ടാകുന്ന വീക്കത്തെ ആണ് നമ്മൾ പറയുന്നത്.

ഇന്ന് പറയുന്നത് ഇതിന് വ്യത്യസ്തമായുള്ള കാരണങ്ങളുണ്ട്. നമുക്ക് കുറേ സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ, അതുപോലെ പാരമ്പര്യഘടകങ്ങൾ ഉണ്ട്, അതായത് പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും ഈ അസുഖങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും വരുന്നതാണ്. അതുപോലെ തന്നെ അമിതവണ്ണമുള്ള ആളുകളിൽ, അതുപോലെ പ്രെഗ്നൻസി റിലേറ്റഡ്, ഡെലിവറി സമയത്ത് അല്ലെങ്കിൽ ഡെലിവറിക്ക് ശേഷം ഒക്കെ ആളുകളിൽ കൂടുതലായും കണ്ടുവരാറുണ്ട്. എങ്ങനെ വ്യത്യസ്ത കാരണങ്ങൾ ഇതിലുണ്ട്. അങ്ങനെ പല ആളുകളിലും പല സാഹചര്യങ്ങളിൽ ആയിട്ടാണ് ഇത് കണ്ടുവരുന്നത്. ഈ ഒരു പൈൽസ് വരുമ്പോൾ തന്നെ നമുക്ക് ആദ്യമായിട്ട് തന്നെ ലക്ഷണങ്ങൾ നോക്കുമ്പോൾ ചില ആളുകൾക്ക് ശക്തമായ ഉള്ള വേദന ഉണ്ടാകും.

മലദ്വാരത്തിന് ചുറ്റും വേദന അനുഭവപ്പെടും. അതുപോലെ രക്തം പോകുന്ന അവസ്ഥ. ചിലപ്പോൾ മലം പോയതിനുശേഷം തുള്ളിതുള്ളിയായി രക്തം പോകുന്ന അവസ്ഥ ഉണ്ടാകും. അതുപോലെ മലം വളരെ മുറുകി വേദനയോടുകൂടി പോകുന്ന അവസ്ഥയും ഉണ്ടാകാം. അതുപോലെ ചിലപ്പോഴൊക്കെ കുരു പോലെ തടിപ്പ് പോലെയും അനുഭവപ്പെടാം. പുറത്തേക്ക് വരുന്ന രീതിയിലുള്ള സാഹചര്യം ഉണ്ടാകാം. ഇതോക്കെയാണ് സാധാരണ മുലക്കുരുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന രോഗലക്ഷണങ്ങൾ. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാനായി ഈ വീഡിയോ മുഴുവനായി തന്നെ കാണുക.