വിട്ടുമാറാത്ത അലര്ജി മൂക്കടപ്പ് അടിനോയ്ഡ് എന്നിവ എളുപ്പം മാറ്റാം എളുപ്പത്തിൽ സുഖപ്പെടുത്താം

സൈനസൈറ്റിസും ആയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു ചെറിയ വീഡിയോയാണ് ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. വീട്ടിലുള്ള ചേരുവകൾ വെച്ച് കൊണ്ട് തന്നെ നമുക്ക് സൈനസൈറ്റിസിന് ഉള്ള മരുന്ന് തയ്യാറാക്കാം. അത് എങ്ങനെയാണെന്ന് ഒന്ന് കണ്ടു നോക്കാം. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ള അത്യാവശ്യം വലിപ്പമുള്ള ഒരു ഇഞ്ചി ആണ്. ഇഞ്ചിയുടെ തൊലി കളഞ്ഞു നമുക്ക് നല്ലതുപോലെ മിക്സിയിൽ ഒന്ന് അരച്ച് എടുക്കണം. അരച്ച് എടുക്കുമ്പോൾ ഒരു അല്പം വെള്ളം ചേർത്തതിനു ശേഷം അരച്ചെടുക്കുക. ഇഞ്ചി ഒരു മൂന്ന് ടേബിൾ സ്പൂൺ മാത്രം മതി.

അപ്പോൾ കുറച്ച് വെള്ളം മാത്രം എടുത്ത് അരച്ചെടുക്കുക. നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുവാൻ പോകുന്നത് ഒരു ടേബിൾസ്പൂൺ തേൻ ആണ്. അത് വലിയ തേനോ ചെറിയ തേനോ നിങ്ങൾക്ക് ചേർക്കാവുന്നതാണ്. മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി നീര്, ഒരു ടേബിൾ സ്പൂൺ തേൻ എന്ന കണക്കിന് കാണിക്കണം. നമ്മൾ മനസ്സിലാക്കേണ്ടത് അത് കഴിക്കുന്നത് രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ. അതുപോലെ ഉച്ചഭക്ഷണത്തിനുശേഷം ഒരു ടീസ്പൂൺ.

വൈകുന്നേരം കിടക്കുന്നതിന് അര മണിക്കൂർ മുൻപ് ഒരു ടേബിൾസ്പൂൺ ആണ് നമ്മൾ കഴിക്കേണ്ടത്. പൂർണ്ണമായ ആശ്വാസം ലഭിക്കുന്നതായിരിക്കും ഈ മരുന്നിലൂടെ. ഇനി നമുക്ക് ഒരു ഓയിൽ തയ്യാറാക്കാം. അതിനായിട്ട് നമുക്ക് 100ml വെളിച്ചെണ്ണ ആവശ്യമാണ്. ഇനി വെളിച്ചെണ്ണ നല്ലതുപോലെ ചൂടാക്കി വരണം. ചൂടായി വരുന്ന സമയത്ത് ഒരു ടേബിൾസ്പൂൺ ഇഞ്ചി നീരാണ് ചേർത്തു കൊടുക്കുന്നത്. ഇഞ്ചി നീര് നമ്മൾ ഒരു അല്പം വെള്ളം ചേർത്ത് അരച്ച് വെച്ചിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.