ഇതൊന്ന് തേച്ചു നോക്കൂ മുഖം വെട്ടിത്തിളങ്ങും ഇനി വെളുക്കുന്നില്ല എന്ന് ആരും പരാതിപ്പെടരുത്

നിറം വർദ്ധിപ്പിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. വിപണിയിൽ കിട്ടുന്ന വിലകൂടിയ ലേപനങ്ങൾ വാങ്ങി ഉപയോഗിച്ച് മടുത്തവർക്കായി ഇത് ഒരു ആശ്വാസ വഴി മുഖം വെളുപ്പിക്കാൻ. നമ്മൾ എടുത്തിരിക്കുന്നത് കടലമാവ് ആണ്. കടലമാവ് പലരും ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം പലർക്കുമറിയില്ല. അടുക്കളയിൽ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ഇത്‌ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് സ്നാക്കുകളും മറ്റും തയ്യാറാക്കാറുണ്ട്. എന്നാൽ ഇത് മാത്രമല്ല കടലമാവിൻറെ ഉപയോഗം.

പല ചർമ പ്രശ്നങ്ങൾക്കും ഉള്ള ഒരു മരുന്നു കൂടിയാണ് കടലമാവ്. വെളുക്കുവാനും കരിവാളിപ്പ് മാറുവാനും കണ്ണിനു താഴെയുള്ള കറുപ്പ് മാറുവാനും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാനും നല്ല ഒരു ഉപായമാണ് കടലമാവ്. ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മുഖത്തെ കരിവാളിപ്പ് മാറാൻ ആണ് എങ്കിൽ നാല് ടേബിൾസ്പൂൺ കടലമാവ്, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര്, ഒരു ടേബിൾസ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവ ഒരുമിച്ച് കലർത്തി പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. മുഖത്തു പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

ഇനി ചർമത്തിന് നിറം വർദ്ധിപ്പിയ്ക്കുവാൻ ആണെങ്കിൽ പാൽ, ചെറുനാരങ്ങ, തൈര്, കടലമാവ്, മഞ്ഞൾപ്പൊടി എന്നിവ മിക്സ് ചെയ്ത് പുരട്ടിയാൽ മതി. അഞ്ച് ടേബിൾസ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ തിളപ്പിക്കാത്ത പാൽ ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ കലർത്തി മുഖത്തു പുരട്ടുക. ഇത് നന്നായി ഉണങ്ങി എന്ന് കണ്ട് കഴിഞ്ഞാൽ കഴുകിക്കളയുക. ഇത് ചർമത്തിന് നിറം വർധിപ്പിക്കുന്നതാണ്. എണ്ണമയമുള്ള മുഖം ആണെങ്കിൽ കടലമാവും പാലും മാത്രം മിക്സ് ചെയ്ത് പുരട്ടുക. ഇത് എണ്ണമയം നീക്കാൻ വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.