താടിയിലും തലയിലും മുടി വളരാൻ ഏറ്റവും എളുപ്പവഴി ഇതാണ്

കഷണ്ടി എന്നുള്ളത് എല്ലാവർക്കുമറിയാം ഏതൊരു പുരുഷനെയും ഒരു അളവ് വരെ സ്ത്രീകളെയും വല്ലാത്ത രീതിയിൽ മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ്. പണ്ട് ആരോ പറഞ്ഞതുപോലെ അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. പക്ഷേ ഇപ്പോൾ അങ്ങനെ അല്ല കശണ്ടിക്ക് 100% ഫലപ്രദമായ ചികിത്സാ രീതികൾ ഉണ്ട്. അതിനുള്ള ഉത്തരമാണ് ട്രാൻസ്പളന്റെഷൻ സർജറി അഥവാ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എന്താണ് ഹയർ ട്രാൻസ്പ്ലാൻന്റെഷൻ സർജറി എന്ന് ചോദിച്ചാൽ നമ്മുടെ ചെറിയ ഏതെങ്കിലും ഒരു ഭാഗത്തു നിന്നും ഓരോ മുടി അതിൻറെ വേരോടുകൂടി പിഴുതെടുത്ത് മറ്റൊരു ഭാഗത്തേക്ക് വെച്ചുപിടിപ്പിക്കുന്ന ഓപ്പറേറ്റീവ് ടെക്നിക്കാണ് ഹയർ ട്രാൻസ്പളന്റെഷൻ അല്ലെങ്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന് പറയുന്നത്.

കഷണ്ടി കൂടാതെ ഇത് വേറെ ഏതൊക്കെ ഉപയോഗിക്കാം എന്ന് ചോദിച്ചാൽ അപകടങ്ങൾ മൂലവും പൊള്ളിൽ മൂലവും ചില കാരണങ്ങൾ കൊണ്ട് ശരീരത്തിലെയോ തലയിൽ ആയാലും പുരികത്തിൽ ആയാലും മീശയിൽ ആയാലും രോമങ്ങൾ നഷ്ടപ്പെടുന്ന അവസരം ഉണ്ടായാൽ അതിനുള്ള ഫലപ്രദമായ ചികിത്സാരീതിയാണ് ഹെയർ ട്രാൻസ്പ്ലാൻറ്റേഷൻ സർജറി. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ പൊതുവായി ഇതിന് രണ്ട് ടെക്നിക്കുകൾ ആണ് ഉള്ളത്. ആദ്യത്തെ ടെക്നിക്ക്ന്റെ പേരാണ് ഫോളികുലർ യൂണിറ്റ് ട്രാൻസ്‌പ്ലന്റേഷൻ. രണ്ടാമത്തെ ടെക്നിക്കിന്റെ പേരാണ് ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ. പൊതുവേ കഷണ്ടി ഉള്ളവരുടെ തലയിൽ നോക്കിയാൽ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാകും ചെവിയുടെ മുകൾഭാഗത്ത് ആയിട്ടും തലയുടെ പുറകിൽ ആയിട്ടും ഒരിക്കലും നഷ്ടപ്പെടാത്ത കുറെ മുടികൾ ഉണ്ടാകും.

അതിനെയാണ് നമ്മൾ പെർമെനന്റ് സോൺ എന്ന് പറയുന്നത്. അവിടത്തെ മുടികൾ ഒരുകാലത്തും നഷ്ടപ്പെടുകയില്ല. നിങ്ങളുടെ തലയിൽ നിന്നും അപ്പോൾ ട്രാൻസ്പ്ലാന്റെഷൻ സർജറി ചെയ്യുന്നത് എന്താണ് എന്ന് വെച്ചാൽ പെർമെനന്റ് സോണിലെ മുടി വേരോടെ പിഴുതെടുത്ത് കഷണ്ടി ആണെങ്കിൽ തലയിലും പുരികത്തിൽ ആണെങ്കിൽ അവിടെയും മറ്റ് ശരീരത്തിൽ ആണെങ്കിൽ അവിടെയും വച്ചു പിടിപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.