വെരിക്കോസ് വെയിൻ പ്രധാന കാരണവും ചികിത്സയും ഇതാ നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം വെരിക്കോസ് വെയ്ൻ എന്ന ടോപിക്കിനെ കുറിച്ചാണ്. എന്താണ് ശരിക്കും വെരിക്കോസ് വെയിൻ എന്ന് പറയുന്നത്? കാലിൻറെ തൊലിക്കടിയിൽ തടിച്ച വെളുത്ത വളഞ്ഞു കിടക്കുന്ന ധമനികളെയാണ് വേരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത് സർവസാധാരണമാണ്. ഒരു 50 ശതമാനം സ്ത്രീകളിൽ വെരിക്കോസ് വെയ്ൻ കണ്ട് വരുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് വരുന്നത് എന്ന് പറയാം.കാലുകളിലെ ധമനികളിൽ പ്രവർത്തനം ആകുന്ന രണ്ട് തരം ധമനികൾ ആണ് കാലിൽ ഉള്ളത്. ഒന്ന് തൊലിക്ക് തൊട്ട് അടിയിൽ ഉള്ള ധമനികൾ.

പിന്നെ മസിലിന് ഒക്കെ അകത്ത് ആയിട്ടുള്ള ധമനികൾ. ഇതിൽ തൊലിക്കടിയിൽ ഉള്ള ധമനികളിലെ വാൽവുകൾ കേട് ആകുമ്പോൾ ധമനികളുടെ പ്രവർത്തനം കറക്റ്റ് ആയി നടക്കുകയില്ല. പ്രവർത്തനം എന്ന് പറയുന്നത് താഴെ നിന്ന് പമ്പ് ചെയ്ത് എത്തിക്കുക എന്നുള്ളതാണ്. അത് നടക്കാതെ വരുമ്പോൾ കാലിൽ രക്തം കെട്ടിക്കിടക്കും. അതിനു സമ്മർദ്ദം കൂടി വരും. ഇതുകൊണ്ടാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. പിന്നെ സ്ത്രീകളിലാണ് ഇത്‌ കൂടുതൽ വരുന്നത്. കാരണം എന്താണെന്ന് വെച്ചാൽ ഹോർമോണൽ ചെയ്ജസ് കൊണ്ടാണ് ഇങ്ങനെ വരുന്നത്.

ചിലർക്ക് ഗർഭകാലത്ത് ഉള്ള ഹോർമോൺ വ്യതിയാനങ്ങൾ കാരണം വെരിക്കോസ് വെയിൻ വരാം. പ്രസവം കഴിയുമ്പോൾ രണ്ടുമൂന്ന് മാസം കഴിയുമ്പോൾ മാറിയേക്കാം. അത് പോലെ കുറെ നിന്ന് ചെയ്യുന്ന ആളുകൾ, അവർക്കും ഒരേപോലെ നിന്ന് ചെയ്യുന്ന ആളുകൾ അവർക്ക് ഇതു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പെണ്ണുങ്ങൾ എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി തന്നെ നിങ്ങൾ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.