ഗർഭപാത്രത്തിലെ മുഴ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ഇതാ പരിഹാരം

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഗർഭപാത്രത്തിലെ മുഴകൾ അഥവാ ഫൈബ്രോയ്ഡ് എന്നിവയെക്കുറിച്ചാണ്. യഥാർത്ഥത്തിൽ എന്താണ് ഇവയ്ക്ക് കാരണങ്ങൾ? എന്തൊക്കെയാണ് ഇവയുടെ രോഗലക്ഷണങ്ങൾ? ഇവ ക്യാൻസർ ആയി മാറാനുള്ള സാധ്യതയുണ്ടോ? എല്ലാ മുഴകൾക്കും ഓപ്പറേഷൻ വേണോ? ഈ കാര്യങ്ങളെക്കുറിച്ച് ആണ് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത്. 20 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകളിലും ഗർഭപാത്രത്തിലെ മുഴകൾ കണ്ടു വരാം. അതായത് അഞ്ച്ൽ ഒരു സ്ത്രീക്ക് ഗർഭപാത്രത്തിലെ മുഴകൾ ഉണ്ടാകാം. എന്താണ് ഇവയ്ക്ക് കാരണം? ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ കൂടുതലായുള്ള പ്രവർത്തനമാണ് ഗർഭപാത്രത്തിലെ മുഴകൾ രൂപപ്പെടാനുള്ള കാരണം.

ഭൂരിഭാഗം സ്ത്രീകൾക്കും ഇതിന് പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കുവാൻ ആവുകയില്ല. എന്നാൽ ചില വിഭാഗം അതായത് ചില പ്രത്യേക വിഭാഗം സ്ത്രീകളിൽ അമിതമായിട്ടുള്ള തടിയുള്ളവർ, വളരെ നേരത്തെ ആർത്തവം തുടങ്ങിയവർ, വളരെ വൈകിയ പ്രായത്തിൽ ആർത്തവം പൂർണമായി നിന്നവർ, കുട്ടികളുണ്ടാകാൻ ബുദ്ധിമുട്ട് ഉണ്ടായിട്ട് ഉള്ളവർ, അമിതമായി മാംസാഹാരം കഴിക്കുന്നവർ ഈ ജനവിഭാഗത്തിൽ പെടുന്നവർക്ക് ഫൈബ്രോയ്ഡ് അല്ലെങ്കിൽ ഗർഭപാത്രത്തിലെ മുഴകൾ കൂടുതലായി കാണപ്പെടുവാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.