ഹാർട്ട് അറ്റാക്കിന്റെ 5 ലക്ഷണങ്ങൾ ഇതാണ് എല്ലാവരും സൂക്ഷിക്കുക ഇനി അറിയാതെ പോകരുതേ

ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഹൃദയരോഗമായി ബന്ധപ്പെട്ട് സാധാരണയായി കാണപ്പെടുന്ന രോഗങ്ങളെക്കുറിച്ച് ആണ്. പ്രധാനമായിട്ടും അഞ്ചുതരത്തിലുള്ള ലക്ഷണങ്ങളാണ് ഹൃദ്രോഗത്തിന് പ്രകടമായി വരുന്നത്. നെഞ്ചുവേദന, കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, കാലിൽ വരുന്ന നീര് ഇവ ഓരോന്നോരോന്നായി പറയുകയാണെങ്കിൽ എല്ലാവർക്കും അറിയുന്ന എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് നെഞ്ചുവേദന തന്നെയാണ്. നെഞ്ചുവേദനയ്ക്ക് പല കാരണങ്ങളുമുണ്ടാകാം. അതിൽ പെട്ട ഏറ്റവും സീരിയസ് ആയിട്ടുള്ള കാരണം ഹാർട്ട് ആണെങ്കിലും അതല്ലാതെ പല കാരണങ്ങൾകൊണ്ടും നെഞ്ചുവേദന പ്രത്യക്ഷപ്പെടാം.

ഹൃദയസംബന്ധമായി വരുന്ന നെഞ്ചുവേദനയുടെ ഒരു പ്രധാന സ്വഭാവം ഇങ്ങനെയാണ്. എന്നുവച്ചാൽ ഹൃദയമിടിക്കുന്ന സമയത്ത് നെഞ്ചുവേദന ഉണ്ടാവുകയില്ല. പക്ഷേ നമ്മൾ ഒന്ന് ഫോഴ്സ് ചെയ്ത് നടക്കുകയാണെങ്കിൽ അല്ലെങ്കിൽ സ്പീഡിൽ നടക്കുകയാണെങ്കിൽ, ഭക്ഷണം കഴിച്ച ഉടനെ നടക്കുകയാണെങ്കിൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നെഞ്ച് വേദന പുതിയതായി പ്രത്യക്ഷപ്പെടും.

നടക്കുന്ന ആൾക്ക് നെഞ്ചുവേദന വന്ന് ഒന്ന് റസ്റ്റ് എടുക്കുമ്പോഴേക്കും ആ നെഞ്ചുവേദന തനിയെ അപ്രത്യക്ഷമാകും. ഇത് നമ്മൾ സൂക്ഷിക്കേണ്ട ഒരു ലക്ഷണമാണ്. വെറുതെ ഇരിക്കുമ്പോൾ വേദന വരുന്നത് ഹൃദയത്തിൻറെ ബ്ലോക്കിന് ഏറ്റവും അവസാനഘട്ടത്തിൽ കാണുന്നതാണ്. ശ്വാസകോശസംബന്ധമായ കാരണങ്ങൾകൊണ്ടും മസിൽ പെയിൻ കൊണ്ടും ഗ്യാസ് കൊണ്ടും അസിഡിറ്റി കൊണ്ടുമെല്ലാം നെഞ്ചുവേദന ഇതുപോലെ കാണുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.