ഇവ വാങ്ങുക പുതു വത്സരത്തിൽ

നമസ്കാരം സുഹൃത്തുക്കളെ , എ.ആർ . കെ ബ്ലോക്സ് ചാനലിലേക്ക് ഏവർക്കും സ്വാഗതം. ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും. ഇന്ന് പറയാൻ പോകുന്നത് ഈ പുതുവർഷദിനത്തിൽ ചില വസ്തുക്കൾ നമ്മൾ വീട്ടിൽ വെടിക്കുകയാണെങ്കിൽ നമുക്ക് ഐശ്വര്യം കൊണ്ടുതരും. വീട്ടിൽ വർഷം മുഴുവനും സന്തോഷവും സമാധാനവും വന്നു നിറയുന്നതും ആയിരിക്കും.

ആ വസ്തുക്കൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. അതുപോലെതന്നെ ഈ പുതുവർഷദിനത്തിൽ രാവിലെ അതായത് ഒന്നാം തീയതി രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നമ്മൾ എഴുന്നേൽക്കുന്നത് ഏറ്റവും ശുഭകരമാണ് ഏറ്റവും ഐശ്വര്യദായകമാണ്. അപ്പോൾ രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് നമ്മുടെ പൂജാമുറിയിൽ വിളക്ക് തെളിയിക്കുക. വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുക വളരെ ഏറ്റവും ഐശ്വര്യദായകമാണ്.

ഇന്ന് ആ ഒരു ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ചു പൂജാമുറിയിൽ വിളക്ക് തെളിയിച്ചാൽ ആ ഒരു വർഷം മുഴുവൻ നിങ്ങൾക്ക് ഐശ്വര്യപ്രദമായിരിക്കും. അതുപോലെതന്നെ ഈ ഒന്നാം തീയതി പുതുവർഷദിനത്തിൽ ലക്ഷ്മി കടാക്ഷം ഉള്ള വസ്തുക്കൾ നമ്മൾ വീട്ടിലേക്ക് വാങ്ങുക.

അങ്ങനെ ലക്ഷ്മി കടാക്ഷം ഉള്ള വസ്തുക്കൾ നമ്മൾ വീട്ടിലേക്ക് ഈ പുതുവർഷദിനത്തിൽ വാങ്ങുകയാണെങ്കിൽ തീർച്ചയായിട്ടും ആ ഒരു വർഷം മുഴുവൻ നമ്മുടെ വീട്ടിലും നമുക്കും ലക്ഷ്മിദേവിയുടെ ഒരു കടാക്ഷവും ഐശ്വര്യവും ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ ലക്ഷ്മി കടാക്ഷം ഉള്ള വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കിക്കഴിഞ്ഞാൽ പ്രധാനമായിട്ടും കല്ലുപ്പ്. നമ്മൾ ഇതിനു മുമ്പുള്ള വീഡിയോകളിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.