ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നവജാതശിശുവിൻ്റെ കഥ… ആ അമ്മയും കുഞ്ഞും പോരാടിയ പോരാട്ടത്തിൻ്റെ കഥ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

അഞ്ചാം മാസം ജനിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാത ശിശു. ഒന്നിനുപുറകെ ഒന്നായി എത്തിയ രോഗങ്ങളും ശസ്ത്രക്രിയകളും. ഡിയൊർ എന്ന കുഞ്ഞു പോരാളിയുടെ പോരാട്ടത്തിന് കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. 2016 മാർച്ച് 31ന് ആയിരുന്നു ലോകത്തിനുതന്നെ അത്ഭുതമായി മാറിയ ആ കുഞ്ഞിൻറെ ജനനം. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതാണ്. അഞ്ചാം മാസം ജനിച്ചതുകൊണ്ട് തന്നെ ശ്വാസകോശം പൂർണ്ണ വളർച്ചയിൽ എത്തിയില്ല എന്നതാണ് അവൾക്ക് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളി. അതുകൊണ്ടുതന്നെ ജനിച്ച ഏഴു മാസത്തോളം വെൻറിലേറ്ററിൽ ആയിരുന്നു അവളുടെ വാസം. അച്ഛനും അമ്മയ്ക്കും എടുക്കാനോ തലോടാനും പോലും കഴിയാത്ത ദിനങ്ങൾ.

എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭയത്തിൽ തീ തിന്ന് കഴിഞ്ഞ ദിവസങ്ങൾ. സ്ഥിതി കൂടുതൽ വഷളാക്കി ഹൃദയസംബന്ധമായ പ്രശ്നം. ഉടൻ തന്നെ വേണ്ട ബെൽ ആശുപത്രിയിലേക്ക് മാറ്റി ഹൃദയ ശസ്ത്രക്രിയ നടത്തി. തൊട്ടുപിന്നാലെ ന്യൂമോണിയ കൂടെ പിടി പെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനത്തിന് താഴെ ആയിരുന്നു. എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല. അവിടെയും അവൾ പോരാടി വിജയിച്ചു. എന്നാൽ അവിടം കൊണ്ടും ഒന്നും അവസാനിച്ചില്ല. ഭക്ഷണം കഴിക്കാൻ ജി ട്ടു എടുക്കേണ്ടി വന്നു.പനിയും ശ്വാസംമുട്ടലും ഒക്കെയായി 157 ദിനങ്ങൾ. ഒടുവിൽ അവൾ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഏഴാം മാസം അവൾ വീട്ടിലേക്ക് പോയി. നാല് വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് അവൾ ഒരു മിടുക്കി കുട്ടി ആയി മാറിയിരിക്കുകയാണ്.

മകളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ… നമുക്ക് ഏറെ കാലം കാത്തിരുന്നു കിട്ടിയ നിധി ആയിരുന്നു അവൾ. ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. ഗുളികകൾ ഒക്കെ അലർജി ആയി മാറി. ആരോഗ്യവും വഷളായി. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവ് ആയിരുന്നു. തൻറെ ജീവനും അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞതുകൊണ്ട് അബോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു.

എന്നാൽ ഞങ്ങൾക്ക് അത് ചിന്തിക്കാൻ കൂടി കഴിയില്ലയിരുന്നു. ആറ് മാസത്തോളം ഞാൻ ആശുപത്രിയിലായിരുന്നു. വേദനകൊണ്ട് കരയാത്ത ദിവസങ്ങളിലായിരുന്നു. ഇന്ന് അവളുടെ മുഖത്തെ ഈ ചിരി കാണുമ്പോൾ ആ വേദനകൾ ഒക്കെ ഇന്നൊരു സുഖം തോന്നുന്നു. ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്ന വാചകം വളരെ സത്യമായ വാക്കുകളാണ്…

Comments are closed.