പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ആണോ എങ്ങനെ തിരിച്ചറിയാം. മൂത്രമൊഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ പറ്റി ആണ്. 45 50 വയസ്സ് ശേഷം പുരുഷന്മാരിൽ സ്ഥിരമായി കണ്ടു വരുന്ന ഒരു അസുഖമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രനാളത്തിന് ചുറ്റിലും ആയി ഇരിക്കുന്ന ഒരു ഗ്രന്ഥി ആണ്. ശുക്ലത്തിൻറെ ഒരു പ്രധാന ഭാഗം പ്രോസ്റ്റേറ്റ് ഗ്രന്ഥി ശ്രവം കൊണ്ട് ആണ് ഉണ്ടാകുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രനാളം അതിനപ്പുറം ഇരിക്കുന്നതുകൊണ്ട് തന്നെ ഗ്രന്ഥി വലുതാവുന്നത് അനുസരിച്ച് മൂത്രനാളിയുടെ ചുറ്റിനും പ്രഷർ വന്ന് മൂത്രനാളി ചുരുങ്ങാനും മൂത്രതടസ്സം ഉണ്ടാകാനും സാധ്യത ഉണ്ട്.

എന്താണ് ഇതിൻറെ ലക്ഷണങ്ങൾ? ലക്ഷണങ്ങൾ മൂത്രമൊഴിക്കാൻ തടസ്സം നേരിടുക, മൂത്രമൊഴിക്കാൻ വേണ്ടി കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടിവരിക കൂടെ കൂടെ മൂത്രമൊഴിക്കുക മൂത്രം പിടിച്ചു വയ്ക്കാൻ ബുദ്ധിമുട്ട് വരുക ബാത്റൂമിൽ എത്തുന്നതിന് മുൻപ് മൂത്രം ഒഴിഞ്ഞു പോവുക രാത്രിയിൽ ഉറങ്ങിയതിനു ശേഷവും മൂത്രമൊഴിക്കാൻ വേണ്ടി എഴുന്നേൽക്കുക മൂത്രത്തിൽ ബ്ലഡ് അംശം കാണുക എന്നിവ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് കോമൺ ആയിട്ടുള്ള ലക്ഷണങ്ങളാകാം.

ചില സമയത്ത് മൂത്രതടസ്സം അതോടൊപ്പം യൂറിനറി ഇൻഫെക്ഷൻ മൂത്രപഴുപ്പ് കൂടെ രോഗി ആസ്പത്രിയിൽ വരാൻ സാധ്യത ഉണ്ട്. ഇതിന് എന്തൊക്കെ ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത്? ബ്ലഡ് യൂറിൻ റൂട്ടിങ് ടെസ്റ്റുകൾ ചെയ്യേണ്ടിവരും. യൂറിൻ റൂട്ടിംഗ് ഇതിലൂടെ നമുക്ക് യൂറിനിൽ ബ്ലഡ് അംശമുണ്ടോ മൂത്രത്തിൽ പഴുപ്പ് ഉണ്ടോ എന്ന് എല്ലാം അറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.