പ്രണയ തർക്കത്തെ ചൊല്ലി കാമുകിയുടെ മുൻപിൽ കാമുകൻ ചെയ്തത് കണ്ടോ??? സംഭവമറിഞ്ഞ് നടുക്കത്തിൽ നാട്ടുകാർ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

കോട്ടയം കുമരകത്തെ പ്രണയ തർക്കത്തെ ചൊല്ലി കാമുകിയുടെ മുന്നിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. സ്വന്തം കൺമുന്നിൽ കാമുകനായ ഗോപി ആത്മഹത്യ ചെയ്തത് കണ്ട ആതിര 20 മണിക്കൂറാണ് ചീപ്പുങ്കൽ പാടത്തെ ചിറ യോരത്ത് കഴിച്ചുകൂട്ടിയത്. 19 കാരൻ ആത്മഹത്യ ചെയ്തതിൻ്റെ ദുരൂഹതകൾ അകറ്റാൻ വെച്ചൂർ സ്വദേശിനിയായ 18 വയസ്സുകാരി ആതിരയ്ക്ക് മാത്രമേ സാധിക്കു… അതിനാൽ സംഭവത്തിൽ ആതിരയെ പോലീസ് കൂടുതൽ ചോദ്യംചെയ്തുവരികയാണ്. ഒരു ആത്മഹത്യ നേരിൽകണ്ട നടക്കുമോ പരിഭ്രമമോ പെൺകുട്ടിക്ക് ഇല്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. എന്നാൽ യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്.

വെച്ചൂർ അംബിക മാർക്കറ്റിനു സമീപം മാംപ്ര ഹേമാലയത്തിൽ പരേതനായ ഗിരീഷിൻ്റെ മകൻ ഗോപി വിജയ് ആണ് ഇന്നലെ ഉച്ചയോടെ ചീപ്പുങ്കൽ ഇറിഗേഷൻ വകുപ്പിൻറെ കാടുകേറി കിടന്ന് സ്ഥലത്ത് ആത്മഹത്യചെയ്തത്. മൊബൈൽഫോൺ ടെക്നീഷ്യനാണ് ഗോപി. കാമുകിയായ പെൺകുട്ടിയുമായി സ്ഥിരമായി യുവാവ് ഇവിടെ വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിനു പിന്നാലെ പെൺകുട്ടിയെയും കാണാതായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആതിര ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് ചീപ്പുങ്കൽ പാടത്തെ ചിറ യോരത്ത് ആണ്. ഇന്നലെ ഉച്ചയോടെ കാമുകിയുമായി യുവാവ് ചീപ്പുങ്കൽ കായലോരത്ത് ആളൊഴിഞ്ഞ പറമ്പിൽ എത്തിയത് നാട്ടുകാർ കണ്ടിരുന്നു.

ഒരു മണിക്കൂറിനുശേഷം നാട്ടുകാരിൽ ചിലർ ഇതു വഴി പോയപ്പോൾ തൂങ്ങിമരിച്ചനിലയിൽ ഗോപിയെ കാണുകയായിരുന്നു. ഉടനെ പോലീസിൽ അറിയിക്കുകയും ചെയ്തു. പെൺകുട്ടിക്കായി നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടുത്തെ നാട്ടുകാർ കണ്ടിരുന്നു. കാണാതായ യുവതിയുടെ ബാഗും മൊബൈൽ ഫോണും മാസ്ക്കും മൃതദേഹം കണ്ടെത്തിയ പുരയിടത് തന്നെ അല്പം മാറി ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. യുവാവിൻ്റെ എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിൽ നിന്നും പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായി എന്നും ഇനി ജീവിച്ചിരിക്കില്ല എന്നും കുറുപ്പിൽ പറയുന്നു. ബെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവ സ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോർട്ട് ന് മുന്നിലൂടെ ഓടി ബസ്റ്റോപ്പിൽ ചെന്നുനിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിൻറെ അടിസ്ഥാനത്തിൽ പെൺകുട്ടി വെള്ളത്തിൽ വീണ ഉണ്ടാവുമെന്നും നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകിട്ട് വെള്ളത്തിൽ തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. യുവാവ് തൂങ്ങുന്നത് കണ്ട യുവതി ഭയന്നോ ഓടുന്നതിനിടെ വെള്ളത്തിൽ വീണ് ഇരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.