സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഇതാ ഒരു പുതിയ സന്തോഷവാർത്ത… റേഷൻ കാർഡ് ഉള്ളവർക്ക് ഇനി കൂടുതൽ ആനുകൂല്യങ്ങൾ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സന്തോഷം ഉളവാക്കുന്ന ഭക്ഷ്യ വകുപ്പിൻറെ പുതിയ അറിയിപ്പിനെ കുറിച്ചും, വായ്പയെടുത്തവർക്ക് ആശ്വാസമേകുന്ന സർക്കാരിൻറെ ചില തീരുമാനങ്ങൾ ലേ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ട റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന അരി ഇനി മുതൽ 50 50 എന്ന അനുപാതത്തിൽ പച്ചരിയും പുഴുങ്ങലരിയും ആയി നൽകുവാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിന് കേന്ദ്ര സർക്കാരിന് അനുമതി ലഭിച്ചു എന്നും ഈ മാസം മുതൽ തന്നെ വിതരണം ആരംഭിക്കുമെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചിരിക്കുകയാണ്. ഇതുവരെ 30 70 എന്ന അനുപാതത്തിൽ ആയിരുന്നു വിതരണം. വെള്ള നീല കാർഡുകാർക്ക് പച്ചരി ലഭിക്കുന്നത് കുറവായിരുന്നു.

എന്ന് മാത്രമല്ല വെള്ള കർഡ്ക്കാർക്ക് പലപ്പോഴും പച്ചരി ലഭിക്കാറുമില്ല ആയിരുന്നു. ഇനി മുതൽ വെള്ള കർഡ്ക്കാർക്ക് അഞ്ച് കിലോ അരി ലഭിക്കുമ്പോൾ അതിൽ രണ്ടര കിലോ പുഴുക്കലരി യും രണ്ടരക്കിലോ പച്ചരിയും ആയിരിക്കും. മറ്റൊരു സന്തോഷവാർത്ത നിലവിൽ റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരി പ്രധാനമായും പഞ്ചാബിൽ നിന്നുള്ള സോനാ മസൂരി ആയിരുന്നുവെങ്കിൽ ഇനിമുതൽ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരമായ ആന്ധ്ര ജയ അരി സുരേഖ അരി എന്നിവ എല്ലാ കാർഡ് കാർക്കും ലഭ്യമാക്കാനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ഭക്ഷ്യവകുപ്പ് ധാരണയിലെത്തി കഴിഞ്ഞ്. മറ്റൊരു അറിയിപ്പ്… സൗജന്യ കിറ്റ് വിതരണം ഉണ്ടായിരുന്ന മാസങ്ങളിൽ 93 ശതമാനം വരെ വെള്ള കാർഡ്ടുകൾ റേഷൻ കടകളിൽ എത്തിയിരുന്നു.