സർക്കാർ ജീവനക്കാരിയായ നഴ്സിൻ്റെ വീട്ടിൽ നിന്നും പോലീസ് കണ്ടത്… ഞെട്ടിത്തരിച്ച് നാട്ടുകാർ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

നഴ്സിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് നിർണായകമായ വിവരങ്ങൾ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിൽ നഴ്സിൻ്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത് ഉയർന്ന നിലവാരമുള്ള അഞ്ഞൂറിലധികം ഗർഭ നിരോധന ഉറകൾ. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി 150 ഓളം പുരുഷന്മാരുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് 300 ലധികം കോൺടാക്ട് നമ്പറുകൾ പോലീസ് കണ്ടെടുത്തു. തമിഴ്നാട്ടിലെ ആണ്ടിപ്പട്ടി സർക്കാർ ആശുപത്രിയിലെ സീനിയർ നഴ്സായ സെൽവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ് പുതിയ കണ്ടെത്തലുകൾ.

കഴിഞ്ഞമാസം 24 നാണ് സെൽവിയെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതി ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പാപ്പുമ്മൾപുരം സ്വദേശിയും ഡിണ്ടിഗലിൽ കാറ്ററിംഗ് ജോലിക്കാരനായ സുരേഷിൻറെ ഭാര്യയാണ് സെൽവി. ആണ്ടിപ്പട്ടി സർക്കാർ ആശുപത്രിയിലെ സീനിയർ നേഴ്സ് ആണ് ഇവർ. ഒരു കുട്ടിയുണ്ട്. ഏകദേശം 17 വർഷമായി സെൽവി നേഴ്സ് ആണ്. ഇതിനിടെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുരേഷും സെൽവിയും വിവാഹമോചിതരായി. ഇതിന് ശേഷമാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്.

ധിണ്ട് കല്ലിൽ കാറ്ററിംഗ് ജോലി ചെയ്യുന്ന സുരേഷ് അവരുടെ കുട്ടിയോടൊപ്പം താമസിച്ചുവരികയായിരുന്നു. ആണ്ടി പെട്ടിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത സെൽവി തനിച്ചാണ് താമസിച്ചത്. വിവാഹബന്ധം വേർപെടുത്തിയിരുന്നു എങ്കിലും കുട്ടിയുടെ കാര്യത്തിനായി ഇരുവരും പതിവായി സംസാരിക്കുമായിരുന്നു. നവംബർ 24 ന് സുരേഷ് യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ബന്ധുക്കളെയും അയൽക്കാരെയും വിവരമറിയിച്ചു. ഇവർ എത്തിയതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.