ദൈവത്തിൻറെ അനുഗ്രഹം പോലെ പോലെ കാത്തിരുന്നു കിട്ടിയ മോന് അമ്മയ്ക്ക് മുന്നിൽ ദാരുണാന്ത്യം… വിശദ വിവരങ്ങൾക്കായി വീഡിയോ കാണുക…

തിരുവനന്തപുരം കരകുളത്ത് നാട്ടുകാർക്ക് ഇപ്പോൾ വേദനയായി മാറുന്നത് നാലര വയസ്സുകാരൻ ശ്രീഹരിയുടെ വിയോഗവാർത്തയാണ്. അച്ഛൻ ബിജുവിനും അമ്മ സരിതയ്ക്കും 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീഹരി ജനിച്ചത്. എന്നാല് പോന്നു മോനെ ലാളിച്ച് തീരാത്ത അവർക്ക് മകൻറെ മരണം കൺമുന്നിൽ കാണാൻ ആയിരുന്നു വിധി. കരകുളം കാച്ചാണി അയനിക്കാട് വാരികോണത്ത് ശ്രീഹരി യിൽ ബിജുവിൻെറയും സരിതയുടെയും ഏക മകൻ ശ്രീഹരി ആണ് ഇന്നലെ വൈകിട്ട് പാളയത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. ബന്ധുവിൻെറ കല്യാണത്തിൽ പങ്കെടുക്കാൻ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോകുകയായിരുന്നു ബിജുവും ഭാര്യയും മകനും. ഇവർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിനടിയിൽ പെട്ടു. ബസിന്ടെ ടയറുകൾ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. ചെറിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും ഉടൻ എസ് ഐ ടി ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് മരിച്ച വിവരം രാത്രി വൈകിയാണ് അമ്മയെ അറിയിച്ചത്. പൊന്നുമോൻ ഇനി ഇല്ലെന്ന സത്യം സജിതയ്ക്ക് വലിയ ആഘാതമായി. 10 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് ശ്രീഹരി. പെയിൻറിംഗ് തൊഴിലാളി ആണ് ബിജു. അടുത്തിടെയാണ് കര കുളത്തെ മൂന്നര സെൻറിൽ ഇവർ സർക്കാർ സഹായത്തോടെ വീടു പണിതത്. വീടിന് ഏകമകനെ പേരുമിട്ടു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കുഞ്ഞിനെ പിറന്നാൾ. വീട്ടിൽ വച്ച് ആഘോഷം ആയിട്ടാണ് പിറന്നാൾ നടത്തിയത്.

ഇന്നലെ വൈകീട്ടാണ് കല്യാണ സൽക്കാരത്തിന് പങ്കെടുക്കാൻ ഇവർ യാത്ര തിരിച്ചത്. അയൽപക്കത്തെ വീട്ടിൽ നിന്നും സരിതയ്ക്ക് ധരിക്കാൻ ഹെൽമെറ്റും വാങ്ങി. ഇതിനിടെ ആ വീട്ടുകാരുമായി കളിയിൽ ആയിരുന്നു ശ്രീഹരി. ഹെൽമറ്റ് വാങ്ങിയശേഷം ബിജുവും സരിതയും ശ്രീഹരിയെ വിളിച്ചെങ്കിലും വരുന്നില്ലെന്ന് ഭാവത്തിൽ ആ കുരുന്ന് പിണക്കം നടിച്ചു. എന്നാൽ കുറുമ്പ് കാരനായ ശ്രീഹരി പിന്നീട് മാതാപിതാക്കളോട് ഒത്ത് പോവാൻ തയ്യാറായി. ഈ യാത്രയാണ് ബിജുവിനെയും സരിതയെയും തീരാ ദുഃഖത്തിലാഴ്ത്തിയത്. ഏകമകനായ ശ്രീഹരിയെ മരണം തട്ടിയെടുത്തത്…