ടൈഗർ ബാം ഉപയോഗിച്ചിട്ടുള്ളവർ അറിയാൻ വീഡിയോ

ഗൾഫിൽ നിന്നും ലീവിന് വന്ന മലയാളികളാണ് ടൈഗർ ബാം നമുക്കിടയിൽ പരിചയപ്പെടുത്തിയത്. കട്ടിയുള്ള ചെറിയ കുപ്പി പി തുറന്ന് അതിൽ നിന്നും അല്പം എടുത്തു വേദനയുള്ള സ്ഥലത്ത് ഒന്ന് തടവിയാൽ മാത്രം മതി ആ മണവും ഗുണവും എരിച്ചിലും എല്ലാം തന്നെ വളരെ സുഖമായ ഒരു അനുഭവമാണ് നമുക്ക് നൽകുന്നത്. തലവേദന കൂടാതെ എല്ലാ വേദനകൾക്കും ആശ്വാസം നൽകുന്ന ഈ മരുന്ന് ഒരു സിംഗപ്പൂർ ഉൽപന്നമാണ്.

1870-കളിൽ ഒരു ചൈനീസ് ഹെർബലിസ്റ്റ് വികസിപ്പിച്ചെടുത്തത് ആണിത്. അദ്ദേഹം പിന്നീട് അദ്ദേഹത്തിന് മക്കൾക്ക് ഇതിൻറെ കൂട്ട് കൈമാറുകയുണ്ടായി. അവർ ഉൽപ്പാദനം തുടരുക മാത്രമല്ല ബിസിനസ് നല്ല രീതിയിൽ വിപുലീകരിക്കുകയും ചെയ്തു. എന്നാൽ 1924 ലാണ് ടൈഗർ ബാം എന്നപേരിൽ ഔദ്യോഗികമായി വിൽപ്പന തുടങ്ങിയത്.

ലോകത്തിലെ ചൈനീസ് സ്ഥലങ്ങളിലൂടെ ഈ ഉത്പന്നം വേഗം തന്നെ എല്ലായിടത്തും പ്രചരിക്കുകയുണ്ടായി. ഉടമകളുടെ മരണത്തോടെ 1969 ൽ സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരികൾ പൊതു വിൽപ്പനയ്ക്കെത്തി. ബ്രിട്ടീഷ് സംയുക്ത ബാങ്ക് ടൈഗർ ബാം കമ്പനി ഏറ്റെടുത്തെങ്കിലും അധികം താമസിയാതെ ബാങ്കിംഗ് പ്രതിസന്ധിയിൽ അത് തകർന്നു വീണു.

ഇനി ടൈഗർ ബാം ഉപയോഗിച്ച് കൊണ്ട് നമുക്ക് കിട്ടുന്ന ഗുണങ്ങളും അതുപോലെ അതിൻറെ ചരിത്ര വിശേഷങ്ങളാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയാനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.