ഈകാര്യങ്ങൾ മനസ്സിലാക്കിയാൽ നിങ്ങളുടെ ജീവിതം എന്നും സന്തോഷകരമായിരിക്കും…

ഒത്തിരി പേർ അന്ന് ചോദിക്കുന്ന ഒരു കാര്യമാണ് എനിക്ക് വലുതായി ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അതുപോലെ സാമ്പത്തികമായി വലിയ കുഴപ്പങ്ങളൊന്നും ഇല്ല. നല്ല കുടുംബം ഒക്കെയാണ്. പക്ഷേ എനിക്കൊരു സന്തോഷം കിട്ടുന്നില്ല. ഉള്ളിൽ ഒരു സന്തോഷം ഇല്ല. ഞാൻ എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഹാപ്പിനെസ്സ് എന്ന ഒരു ഫീൽ കിട്ടുന്നില്ല. ഡോക്ടറെ എന്തായിരിക്കും കാര്യം… സത്യം പറഞ്ഞാൽ നമുക്ക് ഫിസിക്കൽ ആയിട്ട് പറയുകയാണെങ്കിൽ മെയിൻ ആയിട്ട് രണ്ട് കാര്യങ്ങളാണ് ഒന്ന്… തൈറോയ്ഡ് പ്രശ്നവും മറ്റൊന്ന് കുടൽ സംബന്ധമായ പ്രശ്നങ്ങൾ.

അതായത് കുടലിൽ നല്ല ബാക്ടീരിയകൾ ഒന്നും ഇല്ലാതെ വരുമ്പോൾ അപ്പോൾ ഒരു ഹാപ്പി ആയിട്ടുള്ള ഒന്നും ഉണ്ടാവില്ല. അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഗ്യാസ് നെഞ്ചരിച്ചിൽ ഉന്മേഷം കുറവ് അതുപോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകും. അവർ എപ്പോഴും ഇറിട്ടേർഡ് ആയിരിക്കും. അവർക്ക് എപ്പോഴും നെഗറ്റീവ് ഫിൽ ആയിരിക്കും. അവരുടെ ചുറ്റിലും സന്തോഷം ഉണ്ടാകും പക്ഷേ അവർക്ക് അത് മനസ്സിലാവില്ല.

അതേ പോലെ തന്നെയാണ് ഈ തൈറോയ്ഡ് പ്രശ്നം ഉള്ളവർക്കും. തൈറോയ്ഡ് പ്രശ്നം ഉള്ളവർക്കും ഈ ഹാപ്പിനെസ് ഉണ്ടാവുകയില്ല. അത് ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ്. ഇത് ട്രീറ്റ്മെൻറ് ചെയ്ത ശരിയാക്കാൻ പറ്റുന്നതാണ് പക്ഷേ നമ്മുടെ ആറ്റിട്യൂട് കൊണ്ട് ഒരു ഹാപ്പിനെസ് കിട്ടാതെ വരും. അത് എങ്ങനെയാണെന്ന് വെച്ചാൽ നമ്മുടെ ജീവിതരീതിയിൽ ചെറിയ മോഡിഫിക്കേഷൻ സ് വരുത്തുകയാണെങ്കിൽ നല്ല മാറ്റം കിട്ടും. അതിൽ ആദ്യത്തെ കാര്യമാണ് കമ്പാരിസൺ. നമ്മൾ നമ്മളെ മറ്റുള്ളവരുമായി കമ്പയർ ചെയ്യുകയാണ്.

നമുക്ക് എപ്പഴും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളായിരിക്കും നമ്മൾ ചിന്തിക്കുക. എൻറെ അടുത്ത് വീട്ടുകാർ രണ്ടു നില വീട് കെട്ടി അവർ കാർ വാങ്ങിച്ചു. എനിക്ക് അവരുടെ അടുത്ത് എത്താൻ പറ്റിയില്ല. അവർ ഒത്തിരി പണക്കാരായി എന്ന രീതിയിൽ ചിന്തിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. നമ്മൾ നമ്മളെ ആരുമായും കമ്പയർ ചെയ്യേണ്ട ആവശ്യമില്ല. നമ്മൾ കമ്പയർ ചെയ്യേണ്ടത് നമ്മുടെ ഇന്നലെ കളും ആയിട്ടാണ്. കഴിഞ്ഞവർഷം എനിക്ക് എന്തൊക്കെ കഴിവുകളും സന്തോഷങ്ങളും ഉണ്ടായിരുന്നു. ആ കഴിവുകളെ ഞാൻ എത്രത്തോളം ഉയർത്തി. ഇങ്ങനെയുള്ള നമ്മുടെ കാര്യങ്ങളിൽ ആണ് നമ്മൾ മോഡിഫിക്കേഷൻ വരുത്തേണ്ടത്.