ഡ്രൈ സ്കിൻ ഉണ്ടാവാൻ ഉള്ള പ്രധാന കാരണങ്ങൾ… ഇത് പരിഹരിക്കാനായി ശീലിക്കേണ്ട ചില ഭക്ഷണ രീതികൾ… വിശദമായ അറിയൂ…

കൊച്ചുകുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് വരണ്ട ചർമം അഥവാ ഡ്രൈ സ്കിൻ കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ.. പലപ്പോഴും നിങ്ങളുടെ സ്കിന്നിൽ വരുന്ന വെളുത്ത പാടുകൾ ഓ.. അല്ലെങ്കിൽ സ്കിന്നിൽ വരുന്ന ചൊറിച്ചിൽ തടിപ്പ്.. അതേപോലെ വിണ്ടുകീറൽ.. നീര് ഒലിപ്പ് പോലുള്ള പല പ്രശ്നങ്ങൾ വരണ്ട സ്കിൻ കൊണ്ട് ഉണ്ടാകാറുണ്ട്.. ഈ ഡ്രൈ സ്കിൻ ഒരാൾക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഞാൻ വിശദീകരിക്കാം..

നമ്മുടെ സ്കിന്നിന് പല ലെയറുകൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.. ഏറ്റവും പുറമേയുള്ള ഒരു ലെയർ ഇൻറെ പുറത്ത് ആയിട്ട് ഒരു പ്രൊട്ടക്ടീവ് ഒരു പ്രോട്ടീനിൽ അതായത് കെരാറ്റിൻ ലെയർ ഉണ്ടാവും.. ഈ കെരാറ്റിൻ അകത്ത് എണ്ണമയം ഉൽപാദിപ്പിക്കുന്ന കോശങ്ങൾ ഉണ്ടാകും.. അതേപോലെതന്നെ ശരീരത്തിന് അകത്തുനിന്നും ഇളകി പുറത്തേക്ക് വരുന്ന ഒരു വസ്തു ഉണ്ടാവും ഇതെല്ലാം തന്നെ നമ്മുടെ സ്കിന്നിന് ഒരു പ്രൊട്ടക്ഷൻ ആയിട്ട് നിൽക്കുന്നുണ്ട്..

എന്നാൽ ചിലരിൽ ഈ കരാറ്റിൻ ലെയറിന് അകത്തു എണ്ണമയം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഒരുപക്ഷേ കുറവായിരിക്കാം.. ഇത് ആ ഭാഗത്തുള്ള കെരാറ്റിൻ ലെയറിൽ കൂടുതലായി ഒരു വരൾച്ച ക്രിയേറ്റ് ചെയ്യും.. പലപ്പോഴും ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.. പല ഘടകങ്ങൾ കൊണ്ട് ഒരാൾക്ക് ഡ്രൈ സ്കിൻ ഉണ്ടാക്കാം.. ഏറ്റവും പ്രധാനം പാരമ്പര്യമാണ്.. നിങ്ങളുടെ കുടുംബത്തിൽ ഡ്രൈ സ്കിൻ പാരമ്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്കും അത് വന്നു എന്ന് വരാം..

രണ്ടാമത് ആയിട്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോൺ വ്യതിയാനങ്ങൾ ഉദാഹരണമായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അല്ലെങ്കിൽ തൈറോയ്ഡിസം ഉണ്ടെങ്കിൽ അതുമല്ലെങ്കിൽ പ്രമേഹരോഗം ഉണ്ടെങ്കിൽ ഒരുപക്ഷേ ഡ്രൈ സ്കിൻ അതോടൊപ്പം കണ്ടു എന്ന് വരാം.. അതുപോലെ ചെറിയ കുട്ടികൾക്ക് സ്കിന്നിൽ വരണ്ട ചർമം വന്നിട്ട് കുളിക്കുന്ന സമയത്ത് അവരുടെ ശരീരത്തിൽ പല ഭാഗങ്ങളിലും ചുവന്ന തടിപ്പ് കാണുകയും ചെയ്യുന്ന ഒരു അവസ്ഥ.. പലപ്പോഴും അവരുടെ പാരമ്പര്യത്തിൽ ആർക്കെങ്കിലും ആസ്മയുടെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവർക്ക് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് കണ്ടു എന്ന് വരാം…