വീട്ടിൽ പണം വരാൻ ചില വിശ്വാസങ്ങൾ ചെയ്തു നോക്കിയാലോ..?

ഇവ വീട്ടിൽ നിന്ന് ഒഴിവാക്കു പണം താനേ വരും. വിശ്വാസങ്ങളുടെ ചുവടുപിടിച്ചാണ് ഇത് പറയുന്നത്. പണക്കാരൻ ആവുക എന്നത് പലരുടെയും സ്വപ്നമാണ്. പലരുടേയും വിശ്വാസമനുസരിച്ച് വീട്ടിൽ ഐശ്വര്യവും, സമ്പത്തും കൊണ്ടുവരുന്നത് ചില വസ്തുക്കൾ തന്നെയാണ്. പലപ്പോഴും ഉപയോഗശൂന്യമായ വസ്തുക്കൾ തന്നെയാണ് നമ്മുടെ ഐശ്വര്യവും ഇല്ലാതാക്കുന്നത്. അവ എന്തൊക്കെയാണ് നോക്കാം. വീട്ടിൽ പ്രാവിന്റെ കൂട് വച്ചാൽ അത് ദാരിദ്രം കൊണ്ടുവരും എന്നാണ് വിശ്വാസം.

തേനീച്ചക്കൂട് നിർഭാഗ്യം എന്നതിലുപരി അപകടകരമാണ്. ഇത് വീട്ടിലെ സൗഭാഗ്യത്തിനെയും സമ്പത്തിനെയും ഇല്ലാതാക്കുന്നു. ചിലന്തിവല കണ്ടതും തട്ടി കളയുന്നവരുണ്ട്. വീട്ടിലെ ഐശ്വര്യത്തിന് മുകളിലാണ് ചിലന്തി വല വച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.പൊട്ടിയ കണ്ണാടി വീട്ടിലുണ്ടെങ്കിൽ അത് ഐശ്വര്യക്കേടിനും നിർഭാഗ്യത്തിനും കാരണമാകുന്നു.

വിള്ളൽ വീണ ഭിത്തിയുണ്ടെങ്കിൽ ഉടൻതന്നെ ശരിയാക്കുന്നതാണ് നല്ലത്. പൈപ്പിന്റെ ലീക്കേജും ഉടൻതന്നെ മാറ്റണം. വീടിനകത്ത് ചെടി വളർത്തുമ്പോൾ ഉണങ്ങിയ ഇലകൾ എടുത്തു കളയാൻ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും വന്നുചേരും.