ഒരു സ്പൂൺ ഈ ചൂർണ്ണം വെള്ളത്തിൽ കലക്കി കുടിച്ചാൽ സംഭവിക്കുന്നത്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇവയുടെ സംരക്ഷണത്തിന് ആയുർവേദത്തിൽ പറയുന്ന ഒരു ഔഷധ കൂട്ടാണ് തൃഫല. കടുക്ക നെല്ലിക്ക താന്നിക്ക തുടങ്ങിയ ഔഷധ ആയുർവേദ ഫലങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഒന്നാണ് ത്രിഫല. ഒരു ത്രിഫലയിൽ ഏറെ പഴങ്ങളുടെ ഗുണം ഉണ്ട് എന്ന് വേണം പറയാൻ. രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ടേബിൾ സ്പൂൺ ത്രിഫല ചൂർണ്ണം കഴിക്കുന്നത് വഴി അനേകം രോഗങ്ങളാണ് നമ്മിൽ നിന്ന് അകന്ന് പോകുന്നത്. മലബന്ധം അകറ്റുവാനും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും സന്ധിവേദന മാറുവാൻ ജീവിതശൈലി രോഗങ്ങളെ മറികടക്കുവാൻ എന്നിവയ്ക്ക് തൃഫലചൂർണം ഏറെ ഫലപ്രദമായ വഴിയാണ്. മലബന്ധ പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ല പരിഹാരമാർഗമാണ് ത്രിഫലചൂർണ്ണം.

രാത്രി കിടക്കുന്നതിനു മുൻപ് ഒരു ടേബിൾസ്പൂൺ തൃഫലചൂർണ്ണം വെള്ളത്തിൽ കലക്കി കഴിക്കുന്നത് ഇതിന് ഒരു പരിഹാരമാർഗമാണ്. മൂന്ന് ഫലങ്ങളുടെ ഗുണങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന അത്ഭുതമാണ് ത്രിഫലയെ ആരോഗ്യ പ്രദമാക്കുന്നത്. നെല്ലിക്ക താന്നിക്ക കടുക്ക എന്നിവ ആണ് ത്രിഫലങ്ങൾ. ആയുർവേദത്തിലെ പ്രധാന മരുന്നുകളിലെ എല്ലാത്തിലേയും ചേരുവ ആണ് ഇത്. പ്രകൃതിദത്ത ഷാംപു ആണ് ത്രിഫല ചൂർണം. സോപ്പിന് പകരം ആയി ശരീരം വൃത്തി ആക്കാൻ ആയി ത്രിഫല ചൂർണം ഉപയോഗിക്കാവുന്നതാണ്.

കണ്ണ് മൂക്ക് ചെവി എന്നിവയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ തൃഫലാ തുള്ളിമരുന്ന് ആയി ഉപയോഗിക്കുന്നുണ്ട്. തൊണ്ട സംബന്ധമായ അസുഖങ്ങൾക്ക് ത്രിഫല കവിൾ കൊണ്ട് ഗാർഗിൾ ചെയ്യുന്നത് ഏറെ നല്ലതാണ്. ത്രിഫല രസായനം ശരീരത്തിലെ വീക്കവും നീർക്കെട്ടും കുറയ്ക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.