പിത്താശയ കല്ല് ജീവിതത്തിൽ വരാതിരിക്കാൻ.

നമ്മളിൽ പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പിത്താശയ കല്ല് എന്ന് ഉള്ളത്. നമുക്ക് അറിയാം നമ്മുടെ ലിവറിന് തൊട്ടു താഴെ ഒരു ബലൂൺ പോലെ ഉള്ള ആകൃതിയിൽ തൂങ്ങി കിടക്കുന്ന ഒരു ചെറിയ അവയവം ആണ് പിത്താശയം എന്ന് പറയുന്നത്. നമ്മുടെ ദഹനരസങ്ങളെ ഉത്പാദിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും എന്ന് ഉള്ളത് ഒക്കെ ആണ് നമ്മുടെ പിത്താശയത്തിന് ഫംഗ്ഷൻ എന്ന് ഉള്ളത്. പല ആളുകളിലും അതിൽ ചെറിയ കല്ലുകൾ ഉണ്ടാകുകയും അത് പിന്നീട് വളരെ വേദന ഉണ്ടാകുന്ന അവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു.

സാധാരണ രോഗ ലക്ഷണങ്ങൾ ആയിട്ട് കാണാറുള്ളത്, പല ആളുകളിലും യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ ഇരിക്കുമ്പോൾ ആയിരിക്കും കല്ല് അവർ കാണുന്നത് അല്ലെങ്കിൽ എന്തെങ്കിലും ആവശ്യത്തിന് സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും പിത്താശയത്തിൽ കല്ല് ഉള്ളത് ആയി അവർ തിരിച്ചറിയുന്നത് തന്നെ. ചില ആളുകളിൽ വളരെ പെട്ടെന്ന് വേദനയും വളരെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ ഇത് കണ്ടെത്താറുണ്ട്.

സാധാരണ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ എന്ന് പറയുന്നത് ശക്തമായ വേദന വയറിൻറെ വലതു ഭാഗത്തേക്ക് ആയിട്ട് ഉള്ള ശക്തമായ വേദന, അതുപോലെ ദഹനപ്രശ്നങ്ങൾ ഉണ്ടാകുക, അതുപോലെ മലബന്ധം ഉണ്ടാകുക, അതുപോലെ ശർദ്ദിൽ ഉണ്ടാകുക അതുപോലെ ഭക്ഷണം ഒന്നും കഴിക്കാൻ സാധിക്കാതെ വരുക. ചില ആളുകളിൽ വിറയലോടുകൂടിയ പനി ഉണ്ടാകുക ഇൻഫെക്ഷൻ പോലെ ഉള്ള രോഗലക്ഷണങ്ങൾ ഒക്കെ ശരീരത്തിൽ പ്രകടമാകുക എന്നുള്ളതൊക്കെ സാധാരണ പിത്താശയകല്ല് ഉള്ളതിനെ ലക്ഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.