സുഖപ്രസവം ആവാൻ ഇങ്ങനെ ചെയ്താൽ മതി സിസേറിയന് ശേഷം സുഖപ്രസവം

ഇന്ന് നിങ്ങളുടെ മുൻപിൽ വന്നിട്ടുള്ളത് സിസേറിയന് ശേഷമുള്ള സുഖപ്രസവത്തിന് കുറിച്ച് സംസാരിക്കാൻ വേണ്ടിയിട്ടാണ്. ഇതിനെ നമ്മൾ VBAC എന്നാണ് പറയുന്നത്. അപ്പോൾ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആദ്യത്തേത് സിസേറിയനായിരുന്നു രണ്ടാമത്തേത് നോർമൽ ഡെലിവറിക്ക് സാധ്യമാണോ എന്നുള്ളത്. തീർച്ചയായും കുറേ ആളുകളിൽ ഇതൊക്കെ സാധ്യമാണ്. എല്ലാവരിലും ഇത് സാധ്യമല്ല. ഇതിൻറെ സക്സസിന് ഡിസൈഡ് ചെയ്യുന്ന കുറച്ച് ഘടകങ്ങളുണ്ട്. അതിലേറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ളത് എന്തിനു വേണ്ടിയിട്ടാണ് ആദ്യത്തെ സിസേറിയൻ ചെയ്തത്.

അതായത് പലപ്പോഴും പ്രസവത്തിന് ബുദ്ധിമുട്ട് ഇല്ലാതെ തന്നെ വേറെ ചില സാഹചര്യങ്ങളിൽ നമുക്ക് സിസേറിയൻ ചെയ്യേണ്ടതായി വരും. ഉദാഹരണത്തിന് പെട്ടെന്ന് കുഞ്ഞിൻറെ മിടിപ്പ് കുറഞ് വരികയാണെങ്കിൽ. അല്ലെങ്കിൽ കുഞ്ഞിന് കട്ടിയിൽ മഷി ഇളകി ബുദ്ധിമുട്ട് വരുകയാണെങ്കിൽ. പൊക്കിൾകൊടി ചാടി വരികയാണെങ്കിൽ അല്ലെങ്കിൽ നല്ല വളർച്ചക്കുറവ് രക്തക്കുറവും ഉണ്ടാവുകയാണെങ്കിൽ ഇത്തരം സിറ്റുവേഷൻ മുകളിലൊക്കെ കുഞ്ഞിൻറെ ജീവിതം സേവ് ചെയ്യുവാൻ വേണ്ടി സിറിയൻ പോകേണ്ടിവരും.

അത് പോലെ മറ്റു താഴെയാണെങ്കിൽ അതായത് മറു പൊട്ടി വയറിൻറെ അകത്തു ബ്ലീഡിങ് ഉണ്ടെങ്കിൽ, കുഞ്ഞിൻറെ പൊസിഷൻ അബ്നോർമൽ ആണെങ്കിൽ അതായത് കുഞ്ഞ് നേരെ തല ഭാഗം താഴെ വന്ന് കിടക്കുന്ന അതിനുപകരം ഊര ഭാഗമാണ് താഴേക്ക് ഉള്ളത് എങ്കിൽ അല്ലെങ്കിൽ കുഞ്ഞ് വിലങ്ങനെ ആണ് കിടക്കുന്നത് എങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഒക്കെ പലപ്പോഴും സിസേറിയൻ ആവശ്യമായി വരും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.