നിങ്ങൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണോ മൂത്രം അറിയാതെ പോകുന്ന അവസ്ഥ

ഇന്നത്തെ വീഡിയോയുടെ പറയാൻ പോകുന്നത് യൂറിനറി ഇൻകോൺടിനിൻസ് അഥവാ മൂത്രവാർച്ച അഥവാ മൂത്രം അറിയാതെ പോകുന്ന അവസ്ഥ എന്നതിനെ കുറിച്ചാണ്. ഇത് സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും എന്നാൽ പുറത്തു പറയുവാൻ മടിക്കുന്നതും ആയ ഒരു രോഗാവസ്ഥയാണ്. സാമൂഹികമായ അകലം പാലിക്കുക അല്ലെങ്കിൽ സദസ്സിലേക്ക് പോകുന്നതിന് മടി പിടിക്കുക ഇതൊക്കെയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ. അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം ഇവർക്ക് കാര്യമായിട്ട് എന്തോ പ്രശ്നം ഉണ്ട് എന്ന്. എന്നാൽ ഇത് വളരെ ലളിതമായ രീതിയിൽ നമുക്ക് ചികിത്സ ചെയ്ത് മാറ്റിയെടുക്കുവാൻ പറ്റുന്ന ഒന്നാണ്.

യൂറിനറി ഇൻകോൺടിനിൻസ് അഥവാ മൂത്രവാർച്ച എന്ന് വെച്ചാൽ മൂന്നു തരത്തിലാണ് ഉള്ളത്. ഒന്ന് സ്‌ട്രെസ്, രണ്ട് അർജിൻ, മൂന്ന് മിക്സഡ് ഇൻകോൺടിനിൻസ്. ഇങ്ങനെ മൂന്നുതരത്തിലാണ് സ്‌ട്രെസ്‌ ഇൻ കോൺന്റീനൻസ്. എന്താണെന്ന് നമുക്ക് നോക്കാം. ചുമക്കുകയോ ചിരിക്കുകയോ അല്ലെങ്കിൽ കഠിനമായി വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ നിസ്കരിക്കുകയോ സ്റ്റെപ്പുകൾ കയറി ഇറങ്ങുക, ഈ ഒരു സമയത്ത് ഒക്കെ ചെറുതായി അറിയാതെ മൂത്രം കുറച്ച് മാത്രം പോകുന്ന അവസ്ഥയാണ് സ്‌ട്രെസ് ഇൻകോൺടിനിൻസ് എന്ന് പറയുന്നത്.

ഇത് മൂത്രനാളിക്ക് ചുറ്റുമുള്ള പേശികളുടെ ബലക്കുറവ് കൊണ്ടാണ് സംഭവിക്കുന്നത്. രണ്ടാമത്തേത് എങ്ങനെയാണ് എന്ന് വെച്ചാൽ മൂത്രം ഒഴിക്കുവാൻ തോന്നും. പക്ഷേ മൂത്രം നിയന്ത്രണമില്ലാതെ പെട്ടെന്ന് തന്നെ ബാത്റൂമിലേക്ക് എത്തുന്നതിനു മുൻപ് തന്നെ അറിയാതെ പോകും അതാണ് അർജിൻ ഇൻകോൺടിനിൻസ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.