കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഈ അപായ ലക്ഷണങ്ങൾ സൂക്ഷിക്കുക ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകും

നവജാതശിശുക്കളിൽ കണ്ടുവരുന്ന ഹൃദ്രോഗ വൈകല്യങ്ങൾ ചിലത് വളരെ ഗുരുതരമാണ്. അത് അവരുടെ ഒരു പ്രധാനമായ മരണകാരണം കൂടിയാണ്. ഇത് നമുക്ക് എങ്ങനെ നേരത്തെ കണ്ടുപിടിക്കാം? നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് നല്ലത്. ഇവരുടെ മരണം നമുക്ക് കുറയ്ക്കുവാൻ സാധിക്കും. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. അതിൽ നമ്മൾ സാധാരണ കുഞ്ഞുങ്ങൾ ആയി അമ്മമ്മാർ വരുന്ന സമയത്ത് അവൻ ഞങളോട് ചോദിക്കാറുള്ളതാണ് ഡോക്ടറേ ഇത്‌ നേരത്തെ കണ്ടുപിടിക്കാൻ പറ്റില്ലേ എന്ന്. തീർച്ചയായും സാധിക്കും. ഒരു നല്ല ശതമാനം അതായത് ഗുരുതരമായ ഹാർട്ട് അസുഖങ്ങളും നമുക്ക് ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിയാൻ പറ്റും.

നമ്മൾ ഏകദേശം 18 ആഴ്ചയും 20 ആഴ്ചയും ഇടയിലാണ് നമ്മൾ പ്രഗ്നൻസിയിൽ ഈ ഫീറ്റലികാർഡിയോഗ്രാഫി ചെയ്യുന്നത്. എല്ലാവരും ചെയ്യാറുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും ചെയ്യേണ്ട ആവശ്യമില്ല. പിന്നെ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ ഹൈ റിസ്ക് ആയിട്ടുള്ള കാറ്റഗറിയിലാണ് നമ്മൾ സാധാരണ ഇത്‌ ചെയ്യുന്നത്.

ഒന്ന് അമ്മയ്ക്ക് പ്രത്യേകിച്ച് ഡയബറ്റിസ് പോലെയുള്ള അസുഖങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ, അമ്മ ചില മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ഫാമിലിയിൽ വളരെ ക്ലോസ് ആയിട്ടുള്ള ആർക്കെങ്കിലും ഹാർട്ട് ഡിസീസ് ഉണ്ടെങ്കിൽ, അതായത് കൂടപ്പിറപ്പിനോ അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ ആ പ്രഗ്നൻറ് ലേഡീക്ക് ഫീറ്റിലോകാർഡിഗ്രാഫി ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.