തൈറോയ്ഡ് രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും

ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ പോകുന്നത് തൈറോയ്ഡ് ഗ്രന്ഥി എന്താണെന്നും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കോമൺ ആയിട്ട് ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയാണ് എന്നുമാണ്. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിനു മുൻവശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്. പലതരത്തിലുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ധിയിൽ പെട്ട ഒന്നാണ്. ഇതിൽ നമുക്ക് സാധാരണയായി കിട്ടുന്നത് രണ്ടുതരം ഹോർമോണാണ്. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒന്നാമതായി തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കൂടും. രണ്ടാമതായി തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കുറയും. അതും അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടാകാം. അതിനെയാണ് നമ്മൾ ഗോയിറ്റർ എന്ന് പറയുന്നത്.

തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് വരുന്ന ഹോർമോൺ കുറയുമ്പോൾ അതിന് നമ്മൾ ഹൈപോതൈറോയ്ഡിസം എന്നാണ് പറയുന്നത്. ഹൈപോർതൈറോയ്ഡിസം ലക്ഷണങ്ങൾ എന്താണ് എന്ന് വെച്ചാൽ അത് ഏത് പ്രായത്തിലുള്ള ആളുകളെയാണ് എഫക്ട് ചെയ്യുന്നത് അത് അനുസരിച്ച് അതിൻറെ സിംടോംസ് മാറും. ചെറിയ കുട്ടികളെ ആണ് ബാധിക്കുന്നത് എങ്കിൽ കുട്ടികൾക്ക് വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ട് ഉണ്ടാകും.

അതുപോലെതന്നെ ഒരു ഉന്മേഷമില്ലായ്മ, കുട്ടികളിൽ പാല് കുടിക്കുന്നതിന് താല്പര്യക്കുറവ് ഉണ്ടാവുക, കുട്ടികളിൽ മാനസികപരമായിട്ടുള്ള വളർച്ച കുറവ് ഇവയൊക്കെയാണ് തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ ഉണ്ടാകുന്നത്. പിന്നെ മുതിർന്നവരിൽ ബാധിക്കുമ്പോൾ അതിൻറെ ലക്ഷണങ്ങൾ വേറെ ആയിരിക്കും. അതിൽ അമിതമായ നല്ല വണ്ണം, ഭക്ഷണം കഴിക്കുന്നത് കുറഞ്ഞാൽ പോലും വെയിറ്റ്, മുടികൊഴിച്ചിൽ എന്നിവയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.