പനിക്കൂർക്ക ദിവസവും തിളപ്പിച്ച് വെള്ളം കുടിച്ചാൽ

പണ്ടൊക്കെ പനിക്കൂർക്ക ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഈ സർവ്വരോഗശമനി കുട്ടികൾക്ക് ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും പ്രതിവിധിയായി ആയിരുന്നു. പനിക്കും ,ജലദോഷത്തിനും, കഫക്കെട്ടിനും, ചുമയ്ക്കും, നീര്കെട്ടിനും ,വയറു വേദനക്കും ,ഗ്രഹണി രോഗത്തിനും പ്രതിവിധി ആയിരുന്നു പനിക്കൂർക്ക അഥവാ ഞവര. കർപ്പൂരവല്ലി കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഔഷധസസ്യം അറിയപ്പെടുന്നു. പനിക്കൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, പനിക്കൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിന്നും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, പലതരത്തിലുള്ള രോഗങ്ങൾ ശമിക്കാൻ വേണ്ടിയുള്ള ഒരു ഉത്തമ പ്രതിവിധിയാണ്.

പനിക്കൂർക്കയുടെ ഒരു ഇല എടുത്ത് അതിൻറെ നീരിൽ രാസനാദി പൊടി ചേർത്ത് ചൂടാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും. എന്നാൽ വൈകിട്ട് 5 മണിക്ക് ശേഷം ഇങ്ങനെ ചെയ്യരുത്. പനിക്കൂർക്കയുടെ ഇലയുടെ നീര് 2 മില്ലി ദിവസവും സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകുന്നതുമൂലം സന്ധിവാദത്തിന് ഒരു പരിധിവരെ ആശ്വാസം നൽകുന്നതായിരിക്കും. പനിക്കൂർക്കയുടെ സ്ഥിരമായ ഉപയോഗം ആയുസ്സ് വർധിപ്പിക്കുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു.

പനിക്കൂർക്കയില വാട്ടിപിഴിഞ്ഞ് 5 ml എടുക്കണം അതിലേക്ക് സമം ചെറുതേനും ചേർത്ത് കഴിക്കുന്നത് അത് ജലദോഷം പനി എന്നിവയ്ക്ക് നല്ലതാണ്. പനിക്കൂർക്കയില കയ്യിൽ വെച്ച് തിരുമ്മി മണപ്പിക്കുന്നത് കുഞ്ഞുങ്ങളിലെ മൂക്കടപ്പിന് ആശ്വാസം കിട്ടും. ത്രിഫലയുടെ കൂടെ പനിക്കൂർക്ക നീര് ചേർത്ത് കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ അത് അവരിൽ കൃമിശല്യം ഇല്ലാതാക്കും. പനി കൂർക്ക ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വയർ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാനും ഉപകരിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.