വീടിന് ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങൾ… സ്ത്രീകൾ ഈ സമയങ്ങളിൽ വീട് വൃത്തിയാക്കാൻ പാടില്ല ഒരിക്കലും…

സ്ത്രീകൾ ഈ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അത് ഏതൊക്കെ സമയങ്ങളിലാണ്… വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന് വളരെ പ്രത്യേകതയുണ്ട്. വീടിൻറെ ഓരോ ദിക്കിലും വളരെ അനുകൂലമായ ഫലങ്ങൾ പറയുന്നു. ഓരോ വശങ്ങളും ഓരോ ഭാഗവും വാസ്തു പ്രകാരം നിർമ്മിച്ച വീടാണെങ്കിൽ അവിടെ അനുകൂലമായ ഫലങ്ങൾ വരും. അതോടൊപ്പം തന്നെ വാസ്തു പ്രകാരം അല്ല വീട് നിർമ്മിച്ചത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് സ്വസ്ഥത ഉണ്ടാവുകയില്ല സന്തോഷം ഉണ്ടാകുകയില്ല സമാധാനം ഉണ്ടാവുകയില്ല സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗദുരിതങ്ങൾ, കലഹം, ദാമ്പത്യ വിരഹം, ഈ കാര്യങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും ഒട്ടനവധിയാണ്.

അതുകൊണ്ടാണ് എല്ലാവരും വാസ്തുപരമായിട്ടുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നത്. അതുപോലെ തന്നെ ഏറ്റവും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വീട്ടിൽ മാലിന്യനിക്ഷേപ ഇടമായി നിക്ഷേപിക്കാൻ പാടുള്ളതല്ല. മാലിന്യം നിക്ഷേപിക്കാൻ അനുകൂലമായ വേറെ ചില സ്ഥലങ്ങളുണ്ട്. അല്ലാതെ നിൽക്കുന്ന സ്ഥലങ്ങളിൽ ഒരുകാരണവശാലും മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളതല്ല.

ഏതൊക്കെ സ്ഥലങ്ങൾ ആണ് അവ എങ്ങനെയൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം… അതോടൊപ്പം തന്നെ സ്ത്രീകൾ ഒരു കാരണവശാലും സന്ധ്യകഴിഞ്ഞ് വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അശുദ്ധമായ സമയത്ത് അവർ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അതേപോലെതന്നെ സന്ധ്യാസമയം സൂര്യൻ അസ്തമിക്കുന്ന സമയം വളരെ പ്രത്യേകം ആയിട്ടുള്ളതാണ്. ആ സമയത്ത് വീടും പരിസരവും അതിനു മുൻപ് തന്നെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കി വിളക്കുവെച്ച് പ്രാർത്ഥിക്കുന്ന ഒരു സമയമാണ്. ചില ഭവനങ്ങളിൽ ഒക്കെ ഇപ്പോഴും ഇവിടെ സ്ഥിതി കാണാറുണ്ട്.

സ്ത്രീകൾ ജോലിക്കു മറ്റുള്ള കാര്യങ്ങൾക്കും പോയി തിരിച്ചുവന്ന് രാത്രികാലങ്ങളിൽ വീട്ടിലെ കാര്യങ്ങൾ ചെയ്യുന്ന ഒരു പ്രവണത കാണാറുണ്ട്. അതൊക്കെ വീടിന് ഐശ്വര്യ കേട് ഉണ്ടാക്കുന്ന ലക്ഷ്മി ദേവി വീടിനുപുറത്ത് നിൽക്കും ഐശ്വര്യം പുറത്തേക്ക് പോകുന്ന ഒരു അവസ്ഥ വരെ ഉണ്ടാകുന്നു. അതുകൊണ്ട് രാത്രി കാലങ്ങളിൽ സ്ത്രീകൾ പ്രത്യേകിച്ച് വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല.

Comments are closed.