തെക്ക് ഭാഗത്തിൻ്റെ പ്രാധാന്യം… വീടിൻറെ തെക്ക് ഭാഗം ഇങ്ങനെ ആയിരുന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചകൾ മാത്രം സംഭവിക്കും…

നിങ്ങളുടെ ജീവിതം ഉയർന്ന സമ്പന്നമാക്കാൻ നിങ്ങളുടെ ഭാവി ജീവിതം സമ്പന്നമാക്കാൻ എന്താണ് ചെയ്യേണ്ടത്…. നിങ്ങൾ പ്രശസ്തിയുടെ കൊടുമുടി താണ്ടുന്ന അതിനും, സമൂഹത്തിൽ നിങ്ങളെ അംഗീകരിക്കുന്നതിനും, സംബന്നമായ ഒരു ഉയർച്ച ജീവിതത്തിൽ ഉണ്ടാകുന്നതിനും, എന്താണ് നിങ്ങളുടെ ജീവിതത്തിൽ വേണ്ടത് അല്ലെങ്കിൽ ചെയ്യേണ്ടത്… നമ്മുടെ വീടിൻറെ വാസ്തു അനുസരിച്ച് പലകാര്യത്തിലും ജീവിതത്തിലെ പല മേഖലകൾക്കും സ്വാധീനമുണ്ട്. സ്വാധീന ശക്തി ആവാൻ വീടിൻറെ വാസ്തു അനുസരിച്ച് ഓരോ ദിക്കുകളും ഓരോ മൂലകളും അതിന് പ്രത്യേകമായ ഒരു സ്ഥാനം ഉണ്ട്.

കേരള വാസ്തു, ഇന്ത്യൻ വാസ്തു, പാശ്ചാത്യ ഇത്തരത്തിലുള്ള വാസ്തു ക്രമീകരണങ്ങൾ പല രാജ്യങ്ങളിലും പല രീതിയിൽ ആണ് ചെയ്യുന്നതെങ്കിലും എല്ലാത്തിൻ്റെയും ഫലങ്ങൾ ഒരു രീതിയിലാണ് കണ്ടുവരുന്നത്. അതുകൊണ്ടാണ് പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിൽ ഉള്ള പല വിദ്യകളും ചൈനീസ് വാസ്തു പോലുള്ള കാര്യങ്ങൾ കേരളത്തിലും ഇന്ത്യയിലും ഒക്കെ പ്രചുരപ്രചാരം നേടുന്നതും അതിൻറെ ഗുണങ്ങൾ പലർക്കും മനസ്സിലാകുന്നതും.

കേരളീയ വാസ്തു ശാസ്ത്ര പ്രകാരം നിങ്ങൾക്ക് ഉയർച്ചയും പ്രശസ്തിയും സമൂഹത്തിൽ അംഗീകാരവും തൊഴിലിലും ജീവിതത്തിലും ഒക്കെ ഉയർച്ചകൾ ഉണ്ടാകുന്നതിന് തെക്ക് ഭാഗം വളരെയധികം പ്രധാനപ്പെട്ട ഒന്നാണെന്ന് കാണുന്നുണ്ട്. അംഗീകാരം ലഭിക്കുക, പ്രശസ്തമായ രീതിയിലേക്ക് ജീവിതം ഉയർന്നു പോകുക, ഇതൊക്കെ തെക്ക് ദിക്കുമായി വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്.

തെക്ക് ദിശയെ വളരെയധികം പ്രാധാന്യം കൽപ്പിച്ച് മുന്നോട്ട് കൊണ്ടു പോകുകയാണെങ്കിൽ ആ ആൾക്ക് വളരെയധികം അംഗീകാരവും പ്രശസ്തിയും സമൂഹത്തിന് വളരെയധികം മാന്യതയും ഒക്കെ ലഭിക്കുന്ന അവസരങ്ങൾ വന്നുചേരുന്നു.