കുഞ്ഞുങ്ങളുടെ വളർച്ചക്കായി അമ്മമാർമനസ്സിലാക്കിയിരിക്കേണ്ട 5പ്രധാന കാര്യങ്ങൾ…

പ്രധാന വിഷയം എന്നുപറഞ്ഞാൽ കുഞ്ഞുങ്ങളിലെ വളർച്ച. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒരു വർഷം ആ കുഞ്ഞിനെ തലച്ചോറ് 10 സെൻറീമീറ്റർ ആണ് വളരുന്നത്. പിന്നത്തെ വർഷം മൂന്ന് സെൻറീമീറ്റർ.. ഒരു മൂന്ന് വയസ്സാകുമ്പോഴേക്കും കുഞ്ഞിൻറെ തലയുടെ വളർച്ച പൂർത്തിയാവും. പിന്നെ അവിടുന്നങ്ങോട്ട് ചെറിയ രീതിയിൽ മാത്രമേ വരുന്നുള്ളൂ. അതിനുശേഷം നമ്മുടെ തല വളരുന്നില്ല. അപ്പോൾ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കേണ്ടത് ആദ്യത്തെ ഒരു വർഷമാണ്. ആദ്യത്തെ ഒരു വർഷം കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അമ്മയുടെ മുലപ്പാല് കൊടുത്ത് വളർത്തി കഴിഞ്ഞാൽ ആ കുഞ്ഞിൻറെ ബുദ്ധിവികാസത്തിനും വളർച്ചയ്ക്കും അത് മാത്രം മതി.

കുഞ്ഞ് കഴുത്ത് ഉറച്ച കമിഴ്ന്നു വീണു കഴിഞ്ഞാൽ കുഞ്ഞിനു മറ്റ് ആഹാരങ്ങൾ നമ്മുടെ നാട്ടിലെ പ്രത്യേകിച്ച് അന്നജങ്ങൾ ആണ് കൊടുക്കാറുള്ളത്. പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണം. ഇപ്പോഴത്തെ ഒരു പ്രധാന ബുദ്ധിമുട്ട് എന്ന് പറഞ്ഞാൽ ലോക്കഡോൺ കാര്യങ്ങൾ ആയതുകൊണ്ട് ഇപ്പോഴത്തെ ചടങ്ങുകളൊക്കെ കുഞ്ഞുങ്ങളുടെ നീണ്ട പോകുന്നതുകൊണ്ട് പ്രത്യേകിച്ചും ഒരു വയസ്സിനു മുൻപ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒക്കെ കുഞ്ഞിന് മനസ്സിലാക്കി കൊടുത്തില്ലെങ്കിൽ ഒരു വയസ്സ് കഴിഞ്ഞാൽ കുഞ്ഞിനും ഭക്ഷണം കഴിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും.

അപ്പോൾ പ്രധാനമായിട്ടും കുഞ്ഞുങ്ങൾക്ക് കൊടുക്കുമ്പോൾ പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ആയിട്ട് ശ്രമിക്കാം. ആറാം മാസം നമ്മൾ ഫുഡ് കൊടുത്തു തുടങ്ങുമ്പോൾ കുറുക്ക് കൊടുക്കുമ്പോൾ അതിലെ സൂചി ഗോതമ്പ് റാഗി കൊടുക്കാം. അതുകഴിഞ്ഞ് ഏഴാം മാസത്തിൽ നമുക്ക് പച്ചക്കറികൾ പഴവർഗങ്ങൾ പരിപ്പ് കടല രീതിയിലുള്ള ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങാം. അതുപോലെ തൈര് മോര് എല്ലാം പ്രോട്ടീൻസ് ആണ്. എട്ടാം മാസത്തിൽ കുഞ്ഞിനു മീൻ കൊടുത്തു തുടങ്ങും. പൊതുവേ ഒരു വയസ്സ് കഴിയാതെ കുഞ്ഞുങ്ങൾക്ക് മീൻ കൊടുക്കാറില്ല.

പക്ഷേ എട്ടാം മാസത്തിൽ മീനും മുട്ടയുടെ മഞ്ഞക്കരുവും കൊടുത്തു തുടങ്ങും. ഒമ്പതാം മാസത്തിലെ നമുക്ക് ഇറച്ചി സ്റ്റാർട്ട് ചെയ്യും. ഇത് ഒത്തിരി വേവിച്ച് കൃത്യമായി കൊടുത്തു കഴിഞ്ഞാൽ വളരെ നല്ല ധരിക്കൽ. പത്താം മാസത്തിലെ മുട്ട ഫുൾ ആയിട്ട് കഴിക്കാൻ കൊടുക്കാം. അങ്ങനെ ഒരു വയസ്സാകുമ്പോഴേക്കും നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കുഞ്ഞിനും കഴിച്ച് അത് മനസ്സിലാക്കി കൊടുക്കണം. നമ്മൾ വൈകുന്തോറും കുഞ്ഞിൻറെ വളർച്ച ആദ്യത്തെ ഒരു വർഷം ആണ് കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായിട്ടുള്ള കാര്യങ്ങൾ. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ചില കുട്ടികൾക്ക് ജനന സമയത്ത് കരയാൻ താമസം വരും അങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.