കുഞ്ഞ് ജനിച്ചാൽ അമ്മമാർ ഒരിക്കലും ഈ മൂന്ന് കാര്യങ്ങൾ ചെയ്യരുത്.

വാർഡിൽ അഡ്മിറ്റ് ആയിട്ടുള്ളതും ഒപിയിൽ വരുന്നതുമായ അമ്മമാർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്. അപ്പോൾ എങ്ങനെ ആണ് പാൽ കൊടുക്കേണ്ടത് എത്ര സമയം കൊടുക്കണം, എത്ര ഗ്യാപ്പ് ഇട്ടിട്ടാണ് പാല് കൊടുക്കേണ്ടത് അതുപോലെ എന്തൊക്കെയാണ് പേടിക്കേണ്ടത് ആയുള്ള വശങ്ങൾ ഉള്ളത് എപ്പോൾ ഒക്കെ ആണ് വൈദ്യസഹായം തേടേണ്ടത്, എല്ലാം മഞ്ഞപ്പിത്തവും പ്രശ്നം ഉള്ളത് ആണോ? തുടങ്ങിയ ഏതാനും വിഷയങ്ങളെക്കുറിച്ച് ഉള്ള കുറച്ച് വിവരങ്ങൾ ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.

അപ്പോൾ ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ജനിച്ച ഉടനെ തന്നെ കൺസൾട്ടൻ്റ് പീഡിയാട്രീഷൻ വന്നു കുഞ്ഞിനെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയ ശേഷം കുഞ്ഞിനു കുഴപ്പമൊന്നുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ അമ്മയുടെ സൈഡിലേക്ക് മാറ്റി പ്രായക്കുറവു തൂക്കക്കുറവും ഒന്നുമില്ലാത്ത കുഞ്ഞ് ആണ് എന്ന് കണ്ടാൽ അമ്മയുടെ സൈഡിലേക്ക് മാറ്റും റൂമിലേക്ക് മാറ്റും. റൂമിലേക്ക് മാറ്റി കഴിഞ്ഞാൽപിന്നെ അമ്മമാർ ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങളെ കുറിച്ച് ആണ് പറയുന്നത്.

അപ്പോൾ ആദ്യമായി നമ്മൾ അറിയേണ്ടത് ഇങ്ങനെ ഉള്ള നവജാതശിശുക്കളെ അവരുടെ ബോഡി ടെമ്പറേച്ചർ അഥവാ ശരീരതാപനില ഇത് മെയിൻട്ടൈൻ ചെയ്യുക എന്ന് പറയുന്നത് വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ്. അതിനുവേണ്ടി കുഞ്ഞിനെ നല്ല രീതിയിൽ തല മുതൽ കാൽ വരെ ശരിക്കും കവർ ചെയ്ത് വേണം കുഞ്ഞിനെ കിടത്താൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.