ഭക്ഷണക്രമം എങ്ങനെയാണ് വേണ്ടത് നിങ്ങൾ പാലിക്കേണ്ട ഭക്ഷണക്രമം ഇതാ അറിയാത്തവർക്കായി

പുതിയ തലമുറയെ അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഇതിൻറെ കാരണങ്ങളും നമുക്ക് എല്ലാവർക്കും അറിയാം. മാറിവരുന്ന ജീവിത ശൈലിയും ക്രമം തെറ്റിയ ആഹാരരീതിയും വ്യായാമക്കുറവും ഒക്കെ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നങ്ങൾ നമുക്ക് അറിയാം. കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ഡയബറ്റിസ്, ബിപി, ഫാറ്റിലിവർ, ഹൈപ്പർതൈറോയ്ഡിസം, എന്തിനു ക്യാൻസർ വരെ ഇതിന് ഒരു കാരണമായി വരാം. അതുപോലെ തന്നെ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള മറ്റൊരു ഫാക്ടർ ആണ് പൊക്കിളിനു ചുറ്റുമുള്ള വണ്ണം പൊക്കിളിനു ചുറ്റും സ്ത്രീകൾക്ക് 80 സെൻറീമീറ്റർ അളവിൽ കൂടാൻ പാടില്ല എന്നുള്ളത്.

അതുപോലെ തന്നെ ആണുങ്ങൾക്ക് 90 സെൻറീമീറ്ററിൽ കൂടുതലാണെങ്കിൽ ജീവിതശൈലി രോഗങ്ങളിലേക്കുള്ള ഒരു തുടക്കം എന്ന് നമുക്ക് പറയാൻ സാധിക്കും. അത് എങ്ങനെ നമുക്ക് വെയിറ്റ് കുറക്കാൻ സാധിക്കും? എക്സൈസും വ്യായാമവും ഒരുപോലെ പോയാൽ മാത്രമേ ഒരു ശരിയായ രീതിയിലുള്ള വെയിറ്റ് കുറയ്ക്കാൻ സാധിക്കുകയുള്ളൂ. എക്സൈസ് മാത്രം കൊണ്ടു അല്ലെങ്കിൽ ഡയറ്റ് മാത്രം കൊണ്ടു ഇത് നമുക്ക് ശരിയായ ജീവിത ശൈലിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയില്ല.

ഒരു കാറ് ഓടണം എങ്കിൽ 4 ചക്രങ്ങളും ഒരുപോലെ പോയാൽ മാത്രമേ അതിൻറെ ശരിയായ രീതിയിൽ പോകാൻ പറ്റുള്ളൂ എന്ന് പറയുന്നതുപോലെ ഡയറ്റും എക്സൈസും ഒരുപോലെ തന്നെ കൊണ്ടുപോകണം. ഇതിനൊരു പരിഹാരം എങ്ങനെ നമുക്ക് കണ്ടെത്താൻ സാധിക്കും? ജീവിത ശൈലിയിലുള്ള കൃത്യനിഷ്ഠ ഇതിന് വളരെ അത്യന്താപേക്ഷിതമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.